ADVERTISEMENT
സമീര്‍ ഹസന്‍
മലയാളി താരം ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വര്‍ത്ത ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒരു സിനിമാക്കഥ പോലെ ഡല്‍ഹി പോലീസ് ശ്രീക്കെതിരെ തെളിവുകള്‍ ഓരോന്നായി പുറത്തുവിട്ടു. ക്രിക്കറ്റിനെ ഒരു മതമായി കണ്ട ഇന്ത്യയെ നീ വഞ്ചിച്ചു. വിവാദങ്ങളുടെ കളിത്തോഴനായി ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചപ്പോഴും നിന്നോടൊപ്പം നിന്ന കേരള ജനതയെയും നീ വഞ്ചിച്ചു. തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതൊന്നും ശ്രീക്കെതിരായിക്കരുതേ എന്ന് പ്രാര്‍ഥിക്കുകയാണ് മലയാളികള്‍.
ഓരോ ഓവറില്‍ വാതുവെപ്പ് നടത്തിയ ശ്രീ അത് വാതുവെപ്പുകാരെ അറിയിക്കാന്‍ നടത്തിയ ബുദ്ധി അദ്ദേഹം ക്രിക്കറ്റ് കരിയറിലെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ലോകം ശ്രദ്ധിക്കപ്പെടുന്ന ഫാസ്റ്റ് ബൗളറെന്ന പട്ടികയിലേക്ക് ഉയരാമായിരുന്നു. ടവല്‍ അരയിലിറുക്കിയും മാറ്റിയും അതിവിദഗ്ധമായാണ് ശ്രീ വാതുവെപ്പുകാരെ കാര്യങ്ങള്‍ അറിയിച്ചത്. എല്ലാം പുറത്തുവന്നപ്പോഴും ശ്രീക്കെതിരെയുള്ള രോഷപ്രകടനങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുയില്ല. ഇന്ത്യ മുഴുവന്‍ ശ്രീക്കെതിരെയുള്ള പ്രതിഷേധം അലയടിക്കുകയായിരുന്നു. കോലം കത്തിച്ചാണ് ശ്രീക്കെതിരെ പലരും പ്രതിഷേധം അറിയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുഴുക്കെ ശ്രീക്കെതിരെയുള്ള രോഷ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ മാത്രം.
ടിനു യോഹന്നാന് ശേഷം ഇന്ത്യന്‍ ടീമിലേക്കൊരു മലയാളിയെന്ന വര്‍ഷങ്ങളായുള്ള മലയാളികളുടെ സ്വപ്നത്തെ ശ്രീയിലൂടെ സാക്ഷാല്‍ക്കരിച്ചപ്പോള്‍ അത് എന്നും മലയാളപ്പെരുമ ഉയര്‍ത്തിയതേയുള്ളു, അത് വിവാദങ്ങളിലായാല്‍പോലും. 2007 പ്രഥമ ട്വന്റി-20 വേള്‍ഡ് കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ അന്ന് നമ്മുടെ ശ്രീയും ഉണ്ടായി. പാകിസ്താനെതിരായ ഫൈനല്‍മത്സരത്തില്‍ നിര്‍ണായകമായ മിസ്ബാഹുല്‍ ഹഖ് ഉയര്‍ത്തിയ പന്ത് ശ്രീയുടെ കൈകളില്‍ ഭദ്രമായപ്പോള്‍ അന്ന് നമ്മള്‍ പറഞ്ഞു അതൊരു മലയാളിയാണെന്ന്. അഭിമാനിച്ചു ഓരോ ഭാരതീയനും. 2011 വേള്‍ഡ് കപ്പ് ഫൈനലിലും ശ്രീക്ക് കളിക്കാന്‍ അവസരം ലഭിച്ചതോടെ വിവാദങ്ങളൊഴിച്ച് നിര്‍ഭാഗ്യങ്ങള്‍ ശ്രീയില്‍ നിന്ന് വിട്ടൊഴിഞ്ഞെന്നു കരുതി.
എന്നാല്‍ ഇന്ന് ആ സന്തോഷ നിമിഷങ്ങളെയെല്ലാം ശ്രീ തല്ലക്കെടുത്തിയപ്പോള്‍ ക്രിക്കറ്റിനെ പ്രേമിക്കുന്ന നൂറുകോടി ജനതയ്ക്ക് അത് കളങ്കമുണ്ടാക്കി. ശ്രീയെ സ്‌നേഹിച്ചവര്‍, പിന്തുണച്ചവര്‍, ഇവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചു. ഐ.പി.ല്ലില്‍ കേരളത്തിനൊരു ടീം സ്വന്തമായപ്പോള്‍ അത് ശ്രീയുടെ ടീമാണെന്ന് വാഴ്ത്തപ്പെട്ടു. നിയമക്കുരുക്കില്‍ പെട്ട് ടീം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം കായിക കേരളത്തെ ശ്രീ വഞ്ചിക്കുമായിരുന്നു.
വിവാദങ്ങളാല്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീക്കായി. കളിക്കളത്തിലെ മര്യാദകള്‍ ലംഘിക്കുന്ന ശ്രീക്ക് വിവാദങ്ങളായിരുന്നു കൂട്ട്. 2008 ല്‍ ഐ.പി.എല്ലില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചതിന് എതിര്‍ ടീമംഗമായ ഹര്‍ഭജന്‍ സിങ് കരണത്തടിച്ചപ്പോഴും പലരും കുറ്റപ്പെടുത്തിയതും ഈ കുസൃതിക്കുട്ടനെയായിരുന്നു. അവസാനിച്ച കരണത്തടി വിവാദം ഗംഭീര്‍-കോഹ്ലി വാക് പയറ്റിലൂടെ മുന്‍നിര ദേശീയ മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ ഒടുവില്‍ പ്രതികരിച്ച ശ്രീക്കെതിരെ നടപടി. അങ്ങിനെ നിര്‍ഭാഗ്യങ്ങള്‍ ശ്രീയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
2005 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രീക്ക് തുടക്കത്തില്‍ തിളങ്ങാനായില്ലെങ്കിലും പിന്നീട് പതിയെ ശ്രീ ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ നിലയിലേക്ക് വളര്‍ന്നു. സഹതാരങ്ങള്‍ക്കെതിരെ പ്രകോപനപരമായ വാക്ക് ഉപയോഗിക്കുന്നതും അനാവശ്യ അപ്പീല്‍ മുഴക്കുന്നതും ശ്രീയുടെ നിറംകൊടുത്തി. തുടര്‍ച്ചയായ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്ന ശ്രീ സ്വന്തം ടീമിലുള്ളവരുടെ എതിര്‍പിന് വഴിയൊരുക്കി. അതായിരുന്നു ഭാജിയുമായുള്ള പ്രശ്‌നത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുമായും ശ്രീശാന്തിന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതും. ഒടുവില്‍ വാതുവെപ്പില്‍ പിടിക്കപ്പെട്ടതോടെ പുറത്തായി. വാതുവെപ്പില്‍ ശ്രീ പിടിക്കപ്പെട്ടപ്പോള്‍ ധോണിക്കും ഹര്‍ഭജനെതിരെയും ശ്രീശാന്തിന്റെ പിതാവ് ആരോപണം ഉന്നയിച്ചു. ഒടുവില്‍ ആരോപണങ്ങള്‍ പിതാവ് പിന്‍വലിക്കുകയും ചെയ്തു.
ഡല്‍ഹി പോലീസിന്റെ വിലങ്ങുകള്‍ കൈകളിലണിഞ്ഞപ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് മങ്ങലേറ്റു. കായിക കേരളത്തിന് കറുത്തദിനമായി ഈ ദിവസം മാറി. കരിയറിലുടനീളം വിവാദങ്ങള്‍ക്കൊപ്പം വളര്‍ന്ന ശ്രീ ഒടുവില്‍ വാതുവെപ്പുകാരന്റെ ജേഴ്‌സിയണിഞ്ഞപ്പോള്‍ അവസാനിച്ചത് അപൂര്‍വമായ ക്രിക്കറ്റ് കരിയറായിരുന്നു.
Keywords : Sreeshath, Arrest, IPL, Police, Malayalees, Cricket, Article, Delhi Police Special Cell , S Spot-fixing, Ankeet Chavan , Ajit Chandila, IPL matches, Mohali , Mumbai , Special CP Special Cell , SN Shrivastava, DCP Sanjeev Yadav, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഓരോ ഓവറില്‍ വാതുവെപ്പ് നടത്തിയ ശ്രീ അത് വാതുവെപ്പുകാരെ അറിയിക്കാന്‍ നടത്തിയ ബുദ്ധി അദ്ദേഹം ക്രിക്കറ്റ് കരിയറിലെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ലോകം ശ്രദ്ധിക്കപ്പെടുന്ന ഫാസ്റ്റ് ബൗളറെന്ന പട്ടികയിലേക്ക് ഉയരാമായിരുന്നു. ടവല്‍ അരയിലിറുക്കിയും മാറ്റിയും അതിവിദഗ്ധമായാണ് ശ്രീ വാതുവെപ്പുകാരെ കാര്യങ്ങള്‍ അറിയിച്ചത്. എല്ലാം പുറത്തുവന്നപ്പോഴും ശ്രീക്കെതിരെയുള്ള രോഷപ്രകടനങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുയില്ല. ഇന്ത്യ മുഴുവന്‍ ശ്രീക്കെതിരെയുള്ള പ്രതിഷേധം അലയടിക്കുകയായിരുന്നു. കോലം കത്തിച്ചാണ് ശ്രീക്കെതിരെ പലരും പ്രതിഷേധം അറിയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുഴുക്കെ ശ്രീക്കെതിരെയുള്ള രോഷ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ മാത്രം.
ടിനു യോഹന്നാന് ശേഷം ഇന്ത്യന്‍ ടീമിലേക്കൊരു മലയാളിയെന്ന വര്‍ഷങ്ങളായുള്ള മലയാളികളുടെ സ്വപ്നത്തെ ശ്രീയിലൂടെ സാക്ഷാല്‍ക്കരിച്ചപ്പോള്‍ അത് എന്നും മലയാളപ്പെരുമ ഉയര്‍ത്തിയതേയുള്ളു, അത് വിവാദങ്ങളിലായാല്‍പോലും. 2007 പ്രഥമ ട്വന്റി-20 വേള്‍ഡ് കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ അന്ന് നമ്മുടെ ശ്രീയും ഉണ്ടായി. പാകിസ്താനെതിരായ ഫൈനല്‍മത്സരത്തില്‍ നിര്‍ണായകമായ മിസ്ബാഹുല്‍ ഹഖ് ഉയര്‍ത്തിയ പന്ത് ശ്രീയുടെ കൈകളില്‍ ഭദ്രമായപ്പോള്‍ അന്ന് നമ്മള്‍ പറഞ്ഞു അതൊരു മലയാളിയാണെന്ന്. അഭിമാനിച്ചു ഓരോ ഭാരതീയനും. 2011 വേള്‍ഡ് കപ്പ് ഫൈനലിലും ശ്രീക്ക് കളിക്കാന്‍ അവസരം ലഭിച്ചതോടെ വിവാദങ്ങളൊഴിച്ച് നിര്‍ഭാഗ്യങ്ങള്‍ ശ്രീയില്‍ നിന്ന് വിട്ടൊഴിഞ്ഞെന്നു കരുതി.
എന്നാല്‍ ഇന്ന് ആ സന്തോഷ നിമിഷങ്ങളെയെല്ലാം ശ്രീ തല്ലക്കെടുത്തിയപ്പോള്‍ ക്രിക്കറ്റിനെ പ്രേമിക്കുന്ന നൂറുകോടി ജനതയ്ക്ക് അത് കളങ്കമുണ്ടാക്കി. ശ്രീയെ സ്‌നേഹിച്ചവര്‍, പിന്തുണച്ചവര്‍, ഇവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചു. ഐ.പി.ല്ലില്‍ കേരളത്തിനൊരു ടീം സ്വന്തമായപ്പോള്‍ അത് ശ്രീയുടെ ടീമാണെന്ന് വാഴ്ത്തപ്പെട്ടു. നിയമക്കുരുക്കില്‍ പെട്ട് ടീം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം കായിക കേരളത്തെ ശ്രീ വഞ്ചിക്കുമായിരുന്നു.
വിവാദങ്ങളാല്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീക്കായി. കളിക്കളത്തിലെ മര്യാദകള്‍ ലംഘിക്കുന്ന ശ്രീക്ക് വിവാദങ്ങളായിരുന്നു കൂട്ട്. 2008 ല്‍ ഐ.പി.എല്ലില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചതിന് എതിര്‍ ടീമംഗമായ ഹര്‍ഭജന്‍ സിങ് കരണത്തടിച്ചപ്പോഴും പലരും കുറ്റപ്പെടുത്തിയതും ഈ കുസൃതിക്കുട്ടനെയായിരുന്നു. അവസാനിച്ച കരണത്തടി വിവാദം ഗംഭീര്‍-കോഹ്ലി വാക് പയറ്റിലൂടെ മുന്‍നിര ദേശീയ മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ ഒടുവില്‍ പ്രതികരിച്ച ശ്രീക്കെതിരെ നടപടി. അങ്ങിനെ നിര്‍ഭാഗ്യങ്ങള്‍ ശ്രീയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.
2005 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രീക്ക് തുടക്കത്തില്‍ തിളങ്ങാനായില്ലെങ്കിലും പിന്നീട് പതിയെ ശ്രീ ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ നിലയിലേക്ക് വളര്‍ന്നു. സഹതാരങ്ങള്‍ക്കെതിരെ പ്രകോപനപരമായ വാക്ക് ഉപയോഗിക്കുന്നതും അനാവശ്യ അപ്പീല്‍ മുഴക്കുന്നതും ശ്രീയുടെ നിറംകൊടുത്തി. തുടര്‍ച്ചയായ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്ന ശ്രീ സ്വന്തം ടീമിലുള്ളവരുടെ എതിര്‍പിന് വഴിയൊരുക്കി. അതായിരുന്നു ഭാജിയുമായുള്ള പ്രശ്‌നത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുമായും ശ്രീശാന്തിന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതും. ഒടുവില്‍ വാതുവെപ്പില്‍ പിടിക്കപ്പെട്ടതോടെ പുറത്തായി. വാതുവെപ്പില്‍ ശ്രീ പിടിക്കപ്പെട്ടപ്പോള്‍ ധോണിക്കും ഹര്‍ഭജനെതിരെയും ശ്രീശാന്തിന്റെ പിതാവ് ആരോപണം ഉന്നയിച്ചു. ഒടുവില്‍ ആരോപണങ്ങള്‍ പിതാവ് പിന്‍വലിക്കുകയും ചെയ്തു.
ഡല്‍ഹി പോലീസിന്റെ വിലങ്ങുകള്‍ കൈകളിലണിഞ്ഞപ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് മങ്ങലേറ്റു. കായിക കേരളത്തിന് കറുത്തദിനമായി ഈ ദിവസം മാറി. കരിയറിലുടനീളം വിവാദങ്ങള്‍ക്കൊപ്പം വളര്‍ന്ന ശ്രീ ഒടുവില്‍ വാതുവെപ്പുകാരന്റെ ജേഴ്‌സിയണിഞ്ഞപ്പോള്‍ അവസാനിച്ചത് അപൂര്‍വമായ ക്രിക്കറ്റ് കരിയറായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.