അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു
May 25, 2013, 09:26 IST
ADVERTISEMENT
അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു. ചാവക്കാട് തിരുവത്ര വെങ്കളത്ത് വി.കെ. രണദേവ് (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പാസ്പോര്‍ട്ട് റോഡില്‍ സിഗ്നല്‍ മുറിച്ചുകടക്കുന്നതിനിടെ വാനിടിച്ചാണ് അപകടം.
തുടര്‍ന്ന് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പ് അബുദാബിയിലെത്തിയ രണദേവ് അബുദാബി ബനിയാസില്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലിനോക്കുകയായിരുന്നു.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രണദേവ് സി.പി.ഐയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കുറച്ചുകാലം സി.എം.പി യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ഐ.ടി.യു.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.
ചുമട്ടു തൊഴിലാളി യൂണിയന് ഭാരവാഹി , ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, തിരുവത്ര ഗ്രാമക്കുളം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സുഷമ. മക്കള്‍: രുഗ്മ, ദേവനന്ദ.
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Abu Dhabi, Vehicles, Accident, C.P.I.(M), Leader, Death, Treatment, Hospital, Passport, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.