സമ്പത്ത് കസ്റ്റഡി മരണക്കേസ്; തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

 


ADVERTISEMENT

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സി.ബി.ഐ അന്വേഷണം തൃപ്തികരമല്ലെന്നും അപൂര്‍ണമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സമ്പത്തിനെ മര്‍ദിക്കാന്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെടുന്ന ബാറ്റണ്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കൊല ചെയ്യപ്പെട്ട ഷീലയുടെ സഹോദരന്‍ സതീഷിനെ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, ഇത് സി.ബി.ഐ വ്യക്തമായി അന്വേഷിച്ചില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ സാക്ഷിമൊഴികളുണ്ടായിട്ടും അതിനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. നിലവില്‍ സി.ബി.ഐ. സമര്‍പിച്ചിട്ടുള്ള കുറ്റപത്രം തിരിച്ചുവാങ്ങി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

സമ്പത്ത് കസ്റ്റഡി മരണക്കേസ്; തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
Sambath
2010 മാര്‍ച് 23 ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ സമ്പത്ത് പോലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്. 2010 മാര്‍ച്ച് 29 നായിരുന്നു സംഭവം. പോലീസ് ഉദ്യോഗസ്ഥരുള്‍പെടെ ഏതാനും കോണ്‍സ്റ്റബിള്‍മാരുമായിരുന്നു കേസിലെ പ്രതികള്‍. ക്രൈബ്രാഞ്ചായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസന്വേഷണം സി.ബി.ഐഎ ഏല്‍പിച്ചു. സി.ബി.ഐ ആദ്യഘട്ടം സമര്‍പിച്ച എഫ്.ഐ.ആറില്‍ എ.ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി വിജയ് സാക്കറെ എന്നിവര്‍ പ്രതികളായിരുന്നെങ്കിലും പിന്നീട് കുറ്റപത്രം സമര്‍പിച്ചപ്പോള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു. മുഹമ്മദ് യാസിന്‍ തൃശൂര്‍ ഐ.ജിയും വിജയ് സാഖറെ പാലക്കാട് എസ്.പിയും ആയിരുന്നപ്പോഴാണ് സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.


Keywords : Kochi, Police, Custody, Death, Case, Court, Kerala, Sambath, Accused, Police Officers, CBI, Kerala, Malayalam news, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia