കരകൗശല കോര്‍പറേഷനെ 'നന്നാക്കാന്‍' ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അസാധാരണ ഇടപെടല്‍
May 20, 2013, 12:25 IST
ADVERTISEMENT
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. പ്രശ്നപരിഹാരത്തിന് ഏഴിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി നടപ്പാക്കിയ ശേഷം അടുത്ത മാസം 15ന് റിപോര്‍ട്ട് നല്കാന് കോര്പറേഷന് എം.ഡി. എ. ഷാജഹാനു നിര്‍ദേശവും നല്‍കുന്നതാണ് ഉത്തരവ്.
അതേസമയം, കരകൗശല വികസന കോര്പറേഷന് പാളം തെറ്റിയതിന്റെ സ്വാഭാവിക ഉത്തരവാദിയായ എം.ഡിയെ മാറ്റാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തര നടപടികളൊന്നുമില്ലതാനും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള കൊച്ചിയിലെ ഉന്നതന്റെ അടുത്ത ബന്ധുവായതിനാലാണ് ഷാജഹാനെ മന്ത്രി നിവൃത്തിയില്ലാതെ സംരക്ഷിക്കുന്നതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എം.ഡി.ക്കെതിരെ മന്ത്രി നടപടിയെടുക്കാത്തതിലെ രോഷം തീര്‍ക്കാന്‍ വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ വഴിയാണ്, കോര്‍പറേഷനെതിരെ അതൃപ്തി രേഖപ്പെടുത്തി പുറത്തിറക്കിയ ഉത്തരവെന്നാണു സൂചന. വകുപ്പു സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ആണ് ഈ മാസം ആറിന് ഉത്തരവിറക്കിയത്.
കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കഴിഞ്ഞ മാസം ആറിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) വി. സോമസുന്ദരന്‍ വിളിച്ചു ചേര്‍ത്ത യോഗം കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അതൃപ്തി രേഖപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഉത്തരവ്. ഇതേ യോഗത്തില്‍ എം.ഡിയുടെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് രൂക്ഷമായി പ്രതികരിച്ചതായും വിവരമുണ്ട്. കോര്‍പറേഷനു കരകൗശല ഉല്പന്നങ്ങള് വിതരണം ചെയ്യുന്നവരുടെ കുടിശിക തീര്‍ക്കുന്നതിന് വ്യവസായ വകുപ്പ് നല്കിയ അഞ്ച് കോടി രൂപ യഥാസമയം ഫലപ്രദമായി വിനിയോഗിക്കാതിരുന്നത് ഉള്‍പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
കോര്‍പറേഷന്റെ അക്കൗണ്ട്സ് പൂര്‍ണമായും കമ്പ്യൂട്ടര്വല്കരിക്കണം എന്നതാണ് സര്‍ക്കാര്‍ ഉത്തരവിലെ ഒന്നാമത്തെ നിര്‍ദേശം. സാമ്പത്തിക ഇടപാടുകള്‍ ഈ സംവിധാനം വഴി മാത്രമാക്കണം. കണക്കുകള്‍ കൃത്യമായിരിക്കാനും ഓഡിറ്റിനെ ശരിയായ വിധത്തില്‍ സഹായിക്കാനും ഇതുവഴി കഴിയുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുടിശികകളെല്ലാം ഈ മാസം 31നു മുമ്പായി തീര്‍ക്കാന്‍ പ്രത്യേക യത്നം നടത്തുക, അടുത്ത മാസം ഒന്നുമുതല്‍ കരകൗശല ഉല്്പന്ന നിര്‍മാതാക്കളുമായുള്ള ഇടപാടുകളെല്ലാം അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലാക്കുകയും അവരുമായുള്ള ആശയ വിനിമയം ഇ-മെയില്‍ വഴിയാക്കുകയും ചെയ്യുക, അവര്‍ക്കുള്ള പണം ബാങ്ക് വഴി നല്‍കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
കരകൗശല വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസങ്ങള്‍ക്കു മുമ്പ് നല്കിയ റിപോര്‍ട്ട് വലിയ വാര്‍ത്തയായിരുന്നു. അതിനു ശേഷവും കോര്‍പറേഷനെ നന്നാക്കാന്‍ മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടാകാത്തതിലെ അതൃപ്തി സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രകടമായത് ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ചര്‍ചയായി മാറിയിട്ടുണ്ട്.

Keywords: Handicrafts Corporation, Thiruvananthapuram, Kerala, Kunhalikutty, Corrective measures for improving the performance of Handicrafts Corporation, M.D. A. Shajahan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.