ADVERTISEMENT
ഗാസിയാബാദ്: മദ്യപിച്ചതിന് കാമുകനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം. അടികിട്ടിയ പെണ്‍കുട്ടി അടിച്ച സ്ത്രീയെ തിരിച്ചടിച്ചു. പുറത്തിറങ്ങിയ പെണ്‍കുട്ടി പരാതിയുമായി മാധ്യമങ്ങളുടെ മുന്നില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നാടകീയ സംഭവങ്ങള്‍.
പെണ്‍കുട്ടിയെ അടിച്ചത് ഒരു സ്ത്രീയാണെന്നും ഇവര്‍ പൊലീസ് യൂണിഫോമില്‍ ആയിരുന്നില്ലെന്നും
പെണ്‍കുട്ടി പറയുന്നു. അടിക്കുക മാത്രമല്ല തന്നെ ചീത്തവിളിക്കുകയും ചെയ്തതുകൊണ്ടാണ് തിരിച്ച് അടിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വാദം.പൊലീസ് തന്നോട് മാന്യതയില്ലാതെ പെരുമാറി എന്ന് പെണ്‍കുട്ടി പറഞ്ഞു.
ഡല്‍ഹി സ്വദേശികളായ കാമുകീ കാമുകന്മാര് മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്നതായി സ്റ്റേഷനില്‍ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. അവര്‍ എന്നെ വേശ്യ എന്ന് വിളിച്ചു. ഞാനൊരു വേശ്യയല്ല. എന്നെ അനാവശ്യം പറയാന്‍ ആര്‍ക്കും അവകാശമില്ല. അമാന്യമായി തന്നോട് സംസാരിച്ചാല്‍ തനിക്ക് എതിര്‍ക്കാനും തിരിച്ചുപറയാനുമുള്ള അവകാശം ഉണ്ട് പെണ്‍കുട്ടി പറഞ്ഞു.
മെഡിക്കല്‍ പരിശോധനയില്‍ ഇരുവരും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനില്‍ എത്തിയ ഉടനെ പെണ്‍കുട്ടി പൊലീസിനു നേരെ അസഭ്യം പറയുകയായിരുന്നു. ഇരുവര്‍ക്കും എതിരായി ഐ പി സി 294 പ്രകാരം കേസെടുത്തു.
Key Words: Policeman , Slapping , Young woman , Ghaziabad, Police station , Kiran Bedi, IPS officer, Delhi Commission for Women

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.