കര്‍ണാടകയില്‍ താമര വാടി; കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തില്‍

 


ADVERTISEMENT

ബാംഗ്ളൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസ് ഫലം പ്രഖ്യാപിച്ച 30 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി 21ഉം, ജെ.ഡി.എസ് 13ഉം സീറ്റുകളില്‍ വിജയിച്ചു.

കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ജെ.ഡി.എസ് 28ഉം ബി.ജെ.പി 19ഉം സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ആകെ 224 സീറ്റുകളാണ് സഭയില്‍ ഉള്ളത്. ബി.ജെ.പിയുടെ ‘വിധി’ നിര്‍ണയിച്ച മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കെ.ജെ.പി മൂന്ന് സീറ്റുകളില്‍ വിജയിക്കുകയും മൂന്ന് സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. മുന്‍ മന്ത്രി ശ്രീരാമലുവിന്‍െറ നേതൃത്വത്തിലുള്ള ബി.എസ്.ആര്‍. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ വിജയിച്ചു. മൂന്നിടത്ത് ലീഡ് ചെയ്യുന്നുമുണ്ട്. കോണ്‍ഗ്രസ് വിമതര്‍ അടക്കം 11ഓളം അപരന്‍മാരും ലീഡ് ചെയ്യുന്നുണ്ട്. വിജയിക്കാന്‍ തക്ക വോട്ട് ലഭിക്കാന്‍ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചാണ് ‘യെദി’ ബി.ജെ.പിയുടെ പരാജയമുറപ്പിച്ചത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷമായ 113 കോണ്‍ഗ്രസിന് എളുപ്പം മറികടക്കാം.

വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍ ബി.ജെ.പിക്കായിരുന്നു ലീഡ്. കോണ്‍ഗ്രസും പിന്നില്‍ മതേതരദളും മുന്നേറ്റം തുടങ്ങിയതോടെ ബി.ജെ.പി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

യെദിയൂരപ്പ -ശിക്കാരിപുര, കുമാരസ്വാമി -രാമനഗരം, സിദ്ധരാമയ്യ -വരുണ, മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ -ഹുബ്ളി ധാര്‍വാഡ് സെന്‍ട്രല്‍, ആഭ്യന്തരമന്ത്രി ആര്‍. അശോക്- പത്മനാഭനഗര്‍ തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. മുന്‍ മന്ത്രി ശോഭാ കരന്തലാജെ -രാജാജി നഗര്‍, പി.സി.സി പ്രസിഡന്‍റ് ജി. പരമേശ്വര്‍ -കൊരട്ടിഗരെ തുടങ്ങിയവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മത്സരത്തിനിറങ്ങിയ മലയാളികളും വിജയപാതയിലാണ്. മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു ടി ഖാദറും ബാംഗ്ളൂര്‍ ശാന്തിനഗറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.എ. മുഹമ്മദിന്‍െറ മകന്‍ എന്‍.എ. ഹാരിസും ബാംഗ്ളൂര്‍ സര്‍വജ്ഞനഗറില്‍ കെ.ജെ. ജോര്‍ജും വിജയിച്ചു. ഭദ്രാവതിയില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഇബ്രാഹിം തോല്‍വി രുചിച്ചു.

കര്‍ണാടകയില്‍ താമര വാടി; കോണ്‍ഗ്രസ് ഒറ്റക്ക് ഭരണത്തില്‍
File Photo
കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കെ.ജെ.പി. വക്താവ് ധനഞ്ജയ കുമാര്‍ പറഞ്ഞു. എന്നാല്‍ യെദിയൂരപ്പക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കോണ്‍ഗ്രസ് കെ.ജെ.പി പിന്തുണ സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാകാനാണ് താല്‍പര്യമെന്നുമായിരുന്നു ജെ.ഡി.എസ്. നേതാവ് കുമാരസ്വാമിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിജയം മാധ്യമങ്ങളെ ഉപയോഗിച്ചാണെന്നും കുമാരസ്വാമി ആരോപിച്ചു. ആരുടെയും സഹാമില്ലാതെയാണ് ജെ.ഡി.എസിന് 45 സീറ്റ് ലഭിച്ചത്. ബി.ജെ.പി വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് വിജയത്തിന് വഴിയൊരുക്കിയതെന്ന് ബി.ജെ.പി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Summary: Karnataka has delivered an unambiguous verdict. The Congress will form the next government and will not need help. The party won 30 seats and leading in 91 seats, which will give it a majority in the 224seat Assembly.

The Janata Dal (Secular), which is the other big gainer of the day, has pushed the BJP to number 3 and will be the main Opposition party. JDS won 13 seats and leading in 28 seats. After five years of turbulent rule in Karnataka, the BJP is history. B.J.P won 21 seats and ;eading in 19. BS Yeddyurappa's KJP won 3 seats and leading in other 3 seats.

Keyword: Karnataka, B.J.P, Congress, JDS, Yediyoorappa
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia