ADVERTISEMENT
ബാംഗ്‌ളൂര്‍: കര്‍ണാടക നിയമസഭയിലേക്ക് നടന്നുള്ള വോട്ടെടുപ്പില്‍ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 224 മണ്ഡലങ്ങളില്‍ 2939 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരച്ചത്. വോട്ടെടുപ്പിനെ ഇതുവരെ കാര്യമായ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലയിടങ്ങളില്‍ പതിവു പോലെ വോട്ടിംഗ് യന്ത്രം പണിമുടക്കിയത് വോട്ടെടുപ്പിനെ ബാധിച്ചു.
രണ്ടരലക്ഷം ഉദ്യോഗസ്ഥരും സുരക്ഷയൊരുക്കാന്‍ ഒന്നേകാല്‍ ലക്ഷം പൊലീസുകാരും ഉണ്ടായിരുന്നു. കടുത്ത ചൂട് കണക്കിലെടുത്ത് ഉത്തരകര്‍ണാടകത്തിലും തീരദേശ ജില്ലകളിലും രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെ വോട്ട് ചെയ്യാമായിരുന്നു.
ഹുബ്‌ളിയില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും ഷിമോഗയില്‍ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയും ബാംഗ്‌ളൂരിലെ പത്മനാഭനഗറില്‍ ഉപമുഖ്യമന്ത്രി ആര്‍ അശോകും ജനവിധി തേടുന്നു. ഇവരാണ് മത്സരരംഗത്തെ ബി.ജെ.പി പ്രമുഖര്‍. കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.ജി പരമേശ്വര്‍ തുംകൂരിലെ കൊരട്ടിഗരെയിലും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മൈസൂരിലെ വരുണയിലും മത്സരിക്കുന്നു.
ജനതാദളില്‍നിന്നുള്ള പ്രമുഖരായി മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയുടെ മക്കളായ എച്ച്.ഡി.രേവണ്ണ ഹാസനിലെ ഹൊളേ നരസിപ്പുരയിലും എച്ച്.ഡി.കുമാരസ്വാമി രാംനഗരത്തിലും മരുമകള്‍ അനിത കുമാരസ്വാമി ചെന്നപട്ടണത്തിലും ശക്തി പരീക്ഷിക്കുന്നു.
ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വീരപ്പ മൊയ്‌ലി, കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.പരമേശ്വര,കര്‍ണാടക ജനതാപക്ഷ (കെ.ജെ.പി) പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ തുടങ്ങിയവര്‍ രാവിലെതന്നെ വോട്ടുരേഖപ്പെടുത്തി.
Keywords: Karnataka Assembly elections, Karnataka elections 2013

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.