ലക്ഷദ്വീപില്‍ യാത്രാബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു: മൂന്നു പേര്‍ക്ക് ഗുരുതരം

 


ADVERTISEMENT

കവരത്തി: ലക്ഷദ്വീപില്‍ യാത്രാബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ട് അമനി ദ്വീപില്‍ നിന്നും കടമത്ത് ദ്വീപിലേക്കുപോകുന്നതിനിടയിലാണ് അപകടം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പെടുന്നു. മൂന്നു പേരുടെ നില ഗുരുതരമാണ്.

27 യാത്രക്കാരെയും കൊണ്ടാണ്  ബോട്ട് പുറപ്പെട്ടത്. ബോട്ടിലകപ്പെട്ട മറ്റു യാത്രക്കാരെ രക്ഷപെടുത്തിയിട്ടുള്ളതായി ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെയും തീരദേശസേനയുടെയും സഹായം തേടിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ലക്ഷദ്വീപ് കലക്ടര്‍ ഉള്‍പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കടമത്തെത്തിയിട്ടുണ്ട്.


ലക്ഷദ്വീപില്‍ യാത്രാബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു: മൂന്നു പേര്‍ക്ക് ഗുരുതരം
File Photo
ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. കടല്‍ ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍  മെയ് 15ന് ശേഷം സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നു. ലക്ഷദ്വീപിന്റെ യാത്രാ ദുരിതങ്ങള്‍ ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നതാണ് അപകടം.

Keywords:  Lakshadweep, Boat Accident, Death, Injured, Helicopter, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia