ബഹ്‌റൈനില്‍ ഷിയ പണ്ഡിതന്റെ വീട്ടില്‍ റെയ്ഡ്

 


ADVERTISEMENT

ദുറാസ്: ബഹ്‌റൈനിലെ മുതിര്‍ന്ന ഷിയാ പണ്ഡിതന്റെ വീട്ടില്‍ സുരക്ഷാ സൈന്യം പരിശോധന നടത്തിയതായി പ്രതിപക്ഷം. ബഹ്‌റൈനില്‍ ജനാധിപത്യസംവിധാനം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് ഷിയ പണ്ഡിതനായ ആയതുല്ല ശെയ്ഖ് ഇസ ഖാസീമിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു പരിശോധന.

ദുറാസ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീട്ടിലായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്ന സമയത്ത് വീട്ടില്‍ സ്ത്രീകളും കുട്ടികളും മാത്രമാണുണ്ടായിരുന്നത്. പരിശോധനയ്ക്ക് ശേഷം സുരക്ഷാ സൈനീകര്‍ വീടുവിട്ടിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഹെലികോപ്റ്ററില്‍ സുരക്ഷാ സൈനീകര്‍ റോന്തുചുറ്റിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം പ്രസ്തുത റിപോര്‍ട്ടിനോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇസ ഖാസീമിന്റെ വീട്ടില്‍ ചില പിടികിട്ടാപുള്ളികള്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്ന രഹസ്യ റിപോര്‍ട്ടിനെതുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും റിപോര്‍ട്ടുണ്ട്.

ബഹ്‌റൈനില്‍ ഷിയ പണ്ഡിതന്റെ വീട്ടില്‍ റെയ്ഡ് SUMMARY: London: Bahraini security forces raided the house of top Shi’ite cleric Ayatollah Shaikh Isa Qassim on Friday, the opposition said.

Keywords: Gulf news, Protests, Continue, Clashes, Between, Demonstrators, Police, Died, Bahraini security forces, Raided, House, Shi’ite cleric, Ayatollah Shaikh Isa Qassim,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia