» » » ഞാന്‍ വെറും സെക്‌സ് സിംബല്‍ അല്ല: ഷര്‍ലിന്‍ ചോപ്ര

വെറുമൊരു മോഷ്ടാവായ എന്നെ കളളനെന്ന് വിൡച്ചു എന്ന് പറഞ്ഞതുപോലെയാണ് ഷെര്‍ലിന്‍ ചോപ്രയുടെ അവസ്ഥ. തന്നെ എല്ലാവരും സെക്‌സ് സിംബലായി മാറ്റുകയാണെന്ന് ഷെര്‍ലിന്റെ പരാതി. എന്നാല്‍ താന്‍ സെക്‌സ് സിംബല്‍ അല്ലെന്നും സിനിമയില്‍ വിപ്‌ളവകരമായ വേഷങ്ങള്‍ ചെയ്യുന്ന ധൈര്യശാലിയാണെന്നും ഷെര്‍ലിന്‍ പറയുന്നു.

കാമസൂത്ര ത്രിഡിയുടെ ട്രയിലറിനായി കാന്‍ ഫെസ്റ്റിവലിനെത്തിയപ്പോഴാണ് ഷെര്‍ലിന്‍ ചോപ്ര മനസ്സു തുറന്നത്. അശ്‌ളീല ചിത്രങ്ങളിലെ നായിക എന്ന്  മുദ്രകുത്തി തന്നെ ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ഷെര്‍ലിന്‍ ചോപ്ര ആരോപിച്ചു. ഹിന്ദി സിനിമയിലെ പ്രധാന നിരയില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഹിന്ദിയില്‍ ലഭിക്കേണ്ടുന്ന പല അവസരങ്ങളും ഇങ്ങനെ നഷ്ടമായി എന്നും താരം പറഞ്ഞു.
Sherlyn-Chopra

സിനിമാരംഗത്ത് ഇപ്പോഴും സ്ത്രീകള്‍ അവഗണന അനുഭവിക്കുന്നുണ്ടെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ അഭിപ്രായം. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് കഴിയുന്നില്ല. സിനിമയിലും അല്ലാതെയും സ്ത്രീകളം ചൂഷണം ചെയ്യുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്  താരം വിലയിരുത്തുന്നു. അശ്‌ളീലസിനിമകള്‍ കൊണ്ടാണ് രാജ്യത്ത് പീഡനങ്ങള്‍ കൂടുന്നത് എന്നൊന്നും ഷെര്‍ലിന്‍ ചോപ്രയ്ക്ക് അഭിപ്രായമില്ല. പേ്‌ളബോയ് മാസികയിലെ നഗ്‌നകവര്‍ ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് ഷെര്‍ലിന്‍ ചോപ്ര. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും ചൂടന്‍ രംഗങ്ങളില്‍ ഷെര്‍ലിന്‍ ചോപ്ര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

SUMMARY: Actress Sherlyn Chopra grabbed the paparazzi's attention by grooving at the 66th Cannes International Film Festival wearing a white and gold Indian lehenga choli. She is there to promote her movie "Kamasutra 3D" with the team.


Key Words: Sherlyn Chopra, Actress Sherlyn Chopra, Paparazzi, Cannes International, Film Festival , Kamasutra 3D, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

About Kvartha TVM Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal