ജബല്‍ ഹഫീത്തില്‍ യുവാവിന്റെ ദുരൂഹ മരണം: രണ്ട് പേര്‍ അറസ്റ്റില്‍
May 13, 2013, 07:00 IST
ADVERTISEMENT
അല്‍ഐന്‍: ജബല്‍ ഹഫീത്തില്‍ എമിറേറ്റി യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാഹനമോടിക്കുന്നതിനിടയില്‍ മയക്കുമരുന്ന് കൂടുതലായി ഉപയോഗിച്ചതിനെതുടര്‍ന്ന് യുവാവിന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് കാറില്‍ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അതിലൊരാള്‍ യുവാവിന്റെ കൈവിരലുകള്‍ റേസര്‍ ബ്ലേഡ് കൊണ്ട് മുറിച്ച് രക്തം ഒഴുക്കികളഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന രക്തം ശരീരത്തില്‍ നിന്നും നഷ്ടമാകാനാണ് ഇങ്ങനെ ചെയ്തത്. ആഫ്രിക്കന്‍ പൗരനായ സുഹൃത്താണ് കാര്‍ താഴ്വരയിലേയ്ക്ക് തള്ളിയിട്ടത്. യുവാവിന്റെ മരണം അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
യുവാവിന്റെ മരണം അപകടമരണമാണെന്ന നിഗമനത്തിലായിരുന്നു പോലീസും. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ യുവാവ് മരണപ്പെട്ടിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റിലായത്.
SUMMARY: Arrest, Youth, Driving, Car, Police, Al Ain, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. Al Ain: Two suspects have been arrested following the death of a young Emirati, who was initially believed to have driven off the top of Jebel Hafeet a few days ago.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.