ADVERTISEMENT
പ്രതിഭാ രാജന്‍
മാധ്യമം ആഴ്ചപ്പതിപ്പിലെ (വാള്യം 16 മെയ് 6, 2013) സന്ധ്യാമേരി എഴുതിയ മൃത്യുഞ്ജയം എന്ന ചെറുകഥ വായിക്കുക. അത് കഥയുടെ പുതിയൊരു ശൈലിയെ പരിചയപ്പെടുത്തും. ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ്മയെ ഉണര്‍ത്തിയത് 'ഇറ്റാര്‍സിയിലേക്ക് തിരികെ പോകുന്ന വണ്ടി' എന്ന കഥയായിരുന്നു. ഇതെഴുതിയത് മഹാനായ പി.സി. കുട്ടികൃഷ്ണനാണ്. മലയാള ഭാഷ അദ്ദേഹത്തെ ഉറൂബ് എന്ന തൂലികാനാമം ചേര്‍ത്ത് വിളിക്കുന്നു. ഭയാത്മകതയുടെ ധര്‍മം കൈമോശം വരാതെ അദ്ദേഹം കഥ പറഞ്ഞവസാനിക്കുന്നത് ഇങ്ങനെ.
അച്ഛനും, അമ്മ ജീവിക്കുമ്പോള്‍തന്നെ അമ്മയുടെ സ്‌നേഹമെന്തെന്ന് അറിയാതെ ബാല്യം കഴിച്ചുകൂട്ടിയ കുട്ടി. രാവിലെ വീടു വിട്ടാല്‍പിന്നെ അച്ഛനെപ്പോഴെങ്കിലും തിരിച്ചെത്തിയാലായി. വീട്ടു ഭാരം മുറുമുറുപ്പാക്കി മാറ്റുന്ന അമ്മ. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ കുട്ടിയെയും കൂട്ടി ഇറ്റാര്‍സിലേക്ക് പോയി. അവിടെ നിന്നായിരുന്നു അച്ഛന്റെ സ്‌നേഹം അനുഭവിച്ചു തുടങ്ങിയത്. കുറച്ച് മാസം മാത്രമായിരുന്നു അത്. അവര്‍ എന്നും ഇറ്റാര്‍സി റെയില്‍വെ സ്റ്റേഷനിലെ ഒഴിഞ്ഞ ബെഞ്ചില്‍ സായാഹ്നങ്ങളുമായി സല്ലപിക്കും. കളിയും ചിരിയുമായി കഴിഞ്ഞു കൂടിയ ബാല്യത്തിന്റെ ചുരുക്കം നാള്‍.
ഒരു ദിവസം അപരിചിതയായ തടിച്ച സ്ത്രീ വന്ന് അച്ഛനോട് എന്തോ പറയുന്നുണ്ടായിരുന്നു. അച്ഛന്‍ അവരുടെ കൂടെ പോയി. പിന്നെ ഇതുവരെയും കണ്ടിട്ടില്ല. ആ കുട്ടി എന്നും വൈകുന്നേരം ഇറ്റാര്‍സി സ്റ്റേഷനില്‍ വന്നിരിക്കും. അച്ഛന്റെ വരവും കാത്ത്. കുട്ടി തന്റെ കഥ ഒരു തീവണ്ടി യാത്രക്കാരനോട് പറയുന്ന രീതിയിലായിരുന്നു ഉറൂബ് ഈ കഥ മെനഞ്ഞത്.
കഥ കേട്ട യാത്രക്കാരന്‍ ഒരു ഭാവവും പ്രകടിപ്പിക്കാതെ വണ്ടി വന്നപ്പോള്‍ കേറിപ്പോയി. കുട്ടി വീണ്ടും അച്ഛന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലേക്കും. ഉറൂബിന്റെ ഇന്ദ്രജാലം പ്രകടമാകുന്നത് തുടര്‍ന്നുള്ള ഭാവങ്ങളിലാണ്. പ്രതികരിക്കാതെ പോയ വണ്ടിയാത്രക്കാരന് വണ്ടിയില്‍ ഇരുപ്പുറച്ചില്ല. അയാളുടെ മനസ് വായനക്കാരുടെ മനസ് പോലെ സംഘര്‍ഷഭരിതമായി. അനാഥയായി ഒറ്റക്ക് താമസിക്കുന്ന ആ കുട്ടിയെ തനിച്ചാക്കിയിട്ട് പുസ്തകം അടച്ചു വെച്ച് സുഖമായി ഉറങ്ങാന്‍ ഏതു വായനക്കാരന് കഴിയും? ഏക മകളെ വണ്ടിയാഫീസിലെ ബെഞ്ചില്‍ തനിച്ചാക്കി ഏതു അച്ഛനാണ് ഒരുവളുടെ കൂടെ ഇറങ്ങിത്തിരിക്കാനാവുക? വായനക്കാരന്റെ അസ്വസ്ത ആ വണ്ടിയാത്രക്കാരനിലും പടര്‍ന്നു കേറി. തന്റെ യാത്ര ഉപേക്ഷിച്ച് ഇറ്റാര്‍സിയിലേക്ക് തന്നെ അയാള്‍ തിരിച്ചു പോരുന്നിടത്താണ് കഥയിലെ കഥ ആരംഭിക്കുന്നത്.
പെണ്‍കുട്ടിയോട് നമുക്കു തോന്നുന്ന വാത്സല്യവും, കുട്ടി മൗനം കൊണ്ട് അച്ഛനെ അന്വഷിക്കുന്നതും കഥയില്‍ ചോദ്യങ്ങളായി ഉയരുന്നു. അച്ഛന്‍ വരുന്നതും കാത്ത് മൗനത്തിന്റെ കൂട്ടില്‍ കാത്തുനില്‍ക്കുന്നതിന്റെ വേദന മരണ വെപ്രാളത്തേക്കാള്‍ ഭീകരമായാണ് ഉറൂബ് ഇതില്‍ വരച്ചുകാട്ടുന്നത്. ഈ കഥ വായിച്ചതിനു ശേഷം പല ദിവസങ്ങളിലും രാത്രിയിലെനിക്ക് ഉറങ്ങാന്‍ കഴിയാതെ വന്നിട്ടുണ്ട്. മരണ വേദനയേക്കാള്‍ ഭീകരമായ ഏന്തോ ഒന്ന് മനസിനെ നീറ്റുന്നു.
മൃത്യുഞ്ജയം എന്ന കഥയില്‍ റോസ് മേരി പറയുന്നതും മരണം പുറപ്പെടുവിക്കുന്ന വേദനയുടെ കാഠ്യന്യമാണ്. ജീവന്റെ അവസാന ശ്വാസത്തിന് വേണ്ടി മരണവുമായി പട പൊരുതുന്ന മുരളി എന്ന കഥാപാത്രത്തിലൂടെ മരണ വെപ്രാളം നമ്മിലെത്തിക്കുന്നു ഈ കാഥിക. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന സമൂഹത്തെ പ്രതിനിധീകരിക്കുന്ന കുടുംബ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.
പ്രശ്‌നചിന്തയില്‍ തെളിഞ്ഞതു വഴി അച്ഛനും അമ്മയുമടക്കം മക്കള്‍ നാല് മക്കളില്‍ മൂന്ന് പേരും അകാലമൃത്യുവിനിരയാകും എന്ന ജോത്സ്യന്‍ നമ്പൂതിരിയുടെ അച്ചട്ടായ പ്രവചനത്തെ മരണം യാഥാര്‍ത്ഥ്യമാക്കികൊണ്ട് സാധൂകരിക്കുകയാണ് ഇവിടെ സന്ധ്യാമേരി ചെയ്യുന്നത്. ജ്യോതിഷം അര്‍ദ്ധ സത്യങ്ങളുടെ ശാസ്ത്രമാണെന്ന് പരക്കെ അഭിപ്രായപ്പെടുമ്പോഴും എന്തു സന്ദേശം പ്രകാശിപ്പിക്കാനാണ് കാഥിക ഉല്‍സാഹിക്കുന്നതെന്ന സംശയം സ്വാഭാവികം.
60 വയസിനടുത്ത് പ്രായമുള്ളവരായവരായ അച്ഛനും അമ്മയും ആകസ്മികമായി ഒരു മാസത്തെ ഇടവേളകളിലായി മരിച്ചു. മൂത്ത ചേട്ടന്‍ ജോല്‍സ്യനെ വിളിപ്പിച്ചു.. പരിഹാരമില്ലാത്ത തീരുമാനം വന്നു. നാലു മക്കളില്‍ ഒടുവിലത്തവന്‍ ഒഴികെ മറ്റു മൂന്നു പേരും അകാലമരണത്തിനായി കാത്തിരുന്നു കൊള്ളുക. പ്രവചനം വന്നതിനുശേഷം ഒട്ടും വൈകിയില്ല. പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാതെ ജേഷ്ഠനും മരിച്ചുവീണപ്പോള്‍ രണ്ടാമുഴക്കാരനായ അനുജന്‍ മുരളിയുടെ ഉറക്കം പോലും ഭയത്തിന്റെ കട്ടിലിലായി. തന്റെ ഊഴവും കാത്ത് കഴിയുന്നതിനിടയിലാണ് ആ ശുഭവാര്‍ത്ത മുരളി അറിയുന്നത്. മരണഭയമില്ലാത്ത ഇളയ സഹോദരന്‍ ഹരി വിളിച്ചു പറയുന്നു. മുരളിയേട്ടാ ചേച്ചി വണ്ടി കേറി മരിച്ചു. മുരളിയുടെ അനിയത്തി, സ്‌കൂള്‍ ഹെഡ്ടീച്ചര്‍ വണ്ടി കേറി മരിക്കുന്നു.
ഒന്ന് വാവിട്ടു കരയാന്‍ പോലും കഴിയാതെ, ഒന്നു പിടയാനാകാതെ അരമുറി ശരീരവുമായി, മൗനമായി റോഡില്‍ വെച്ച് മരിച്ചു തീര്‍ന്ന സരളയെന്ന പെങ്ങളുടെ മരണവാര്‍ത്ത മുരളിയെ സന്തോഷിപ്പിച്ചു. ഊഴം എന്റെതാകേണ്ടിയിരുന്നു. വിധിക്കും ദൈവത്തിനും വഴി പിഴച്ചിരിക്കുന്നു. തന്റെ അടുത്തെത്തിയ മരണം വഴിമാറി അനിയത്തിയെ പിടികൂടിയിരിക്കുന്നു. കാടാമ്പുഴ ഭഗവതിക്ക് നന്ദി രേഖപ്പെടുത്തി നേര്‍ച്ച നേര്‍ന്നു. നേര്‍ന്ന നേര്‍ച്ച കൊടുക്കാതിരിക്കാനൊക്കില്ലല്ലോ. ദൈവത്തിനുള്ള കൈക്കൂലിയെ പരാമര്‍ശിക്കുന്ന റോസ് മേരി അതിനുള്ളിലെ പൊള്ളത്തരങ്ങളിലേക്കിറങ്ങുന്നില്ലെന്നു മാത്രമല്ല, വിധിക്കും, ജോതിഷത്തിനും പിഴവു പറ്റാന്‍ കാഥിക സമ്മതിക്കുന്നില്ല ഈ കഥയില്‍.
അല്‍പം വൈകിയെങ്കിലും മുരളിയെ തേടിയും മരണമെത്തി. മസ്തിഷ്‌ക്കമൊഴികെ മറ്റെല്ലാം മരിച്ചു കഴിഞ്ഞ മുരളിയിലുടെയാണ് മരണവെപ്രാളത്തിന്റെ തീവ്രത വായനക്കാരന്റെ മനസില്‍ കൊത്തിവെക്കാന്‍ കാഥിക തീവ്രമായ ഭാവങ്ങളുടെ പണിയായുധമെടുക്കുന്നത്.
മരണം വഴിമാറി സഞ്ചരിക്കാന്‍ നേര്‍ച്ചയും, മരണക്കിടക്കയില്‍ നിന്നും ജീവിതത്തിലേക്കു തിരിച്ചു വരാന്‍ ഏറ്റവും ഇളയ സഹോദരനെ പകരം നല്‍കാന്‍, വിധിയോട് ഒരു ഒത്തു തീര്‍പിലേക്കു വരെ മനസു വ്യാപരിക്കുന്ന മരിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്‌ക്കത്തിന്റെ തിരയിളക്കം മരണ ഭയത്തെ നേരിട്ടു അനുഭവപ്പെടുത്തുന്നു.
ജ്യേഷ്ഠന്‍ മരിച്ചിട്ടുവേണം ആശുപത്രിയില്‍ നിന്നും ഒന്ന് തടിയൂരാന്‍ എന്നാഗ്രഹിച്ച് അക്ഷമനായ ഇളയവന്‍ ഹരിയിലൂടെ മരണകിടക്കയ്ക്ക് കാവല്‍ നില്‍ക്കുന്നവന്റെ ചിന്ത ആധുനനിക ജനവിഭാഗത്തിന്റെ സമയമില്ലായ്മയുടെ പ്രതീകമായും, ഉള്ളിലെ ദുഷ്ചിന്തകളൊന്നുമറിയാതെ തന്റെ ജീവന്‌വേണ്ടി കാവല്‍ നില്‍ക്കുന്ന ഹരിയെ മുരളി ഓര്‍ത്തെടുക്കുമ്പോള്‍ ഹരിയിലും ഇതേ നാണയവശമാണെന്നത് പരസ്പരമറിയാത്ത സാഹോദര്യസ്‌നേഹത്തിലെ കാപട്യവും കഥാകാരി ഓര്‍മപ്പെടുത്തുന്നു.
മൃത്യുജയത്തിന്റെ കഥ പറച്ചിലില്‍ ന്യൂനതയില്ലെന്ന് ഈ കുറിപ്പുകാരന് അഭിപ്രായമില്ല. കഥയുടെ അവതരണഭംഗി കൊണ്ട് ഇത് പ്രകാശമാനമാണ്. നാല് സഹോദരങ്ങളില്‍ മൂന്ന് പേര്‍ സ്വഗതവും, മരണാനന്തരം സഹോദരിയും മരണത്തിന്റെ മുമ്പിലെ ഭീകരതയുടെ കാഠിന്യം നമ്മെ വിളിച്ചറിയിക്കുന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ട ഈ കഥയുടെ രൂപകല്‍പന ഭംഗിയാക്കി കടലാസിലേക്ക് പകര്‍ത്തിത്തരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സാധിച്ചിട്ടില്ലെന്നു വേണം പറയാന്‍. കബിതാ മുഖോപാദ്ധ്യായയുടെ മനോഹരമായ വര. പ്രസീദ്ധീകരണവിധേയമാക്കിയതില്‍ ചില ന്യുനതകള്‍, വൈകല്യം.
മുന്‍കാലങ്ങളില്‍ രാഷ്ട്രീയ-സാംസ്‌ക്കാരിക പരിപാടി കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്താറുള്ള എനിക്ക് വെളിച്ചമില്ലാത്ത ഊടു വഴിമദ്ധ്യേ മരണഭയം അലട്ടിയിരുന്നത് ഉറൂബിന്റെ ഇറ്റാര്‍സിയിലേക്ക് തിരികെ പോകുന്ന വണ്ടി എന്ന ചെറുകഥയായിരുന്നു. ഇപ്പോള്‍ മൃത്യൂജ്ഞയം എന്നെ കൂടുതല്‍ ഭയചിതനാക്കുന്നു. വായനക്കാരെ അത് ഭീഷണിപ്പെടുത്തുന്നു.
സന്ധ്യാമേരിയോട് കടപ്പെടട്ടെ മലയാളത്തിന് ആദരണീയമായ ഒരു കഥ നല്‍കിയതിന്. എങ്കില്‍ പോലും ഇതെനിക്ക് സ്വീകരണിയമല്ല, കഥാകാരിയുടെ വ്യക്തിപരമായ വിശ്വാസം വായനക്കാരെ അടിച്ചേല്‍പിച്ച് വായനക്കാരന്റെ ബുദ്ധിയെ വികലമാക്കാന്‍ ശ്രമം നടത്തിയതിനാല്‍ മാത്രമാണ് ആദരണീയമായ ഈ കഥയെ ഞാന്‍ സ്വീകരിക്കാതിരിക്കുന്നത്. എങ്കിലും ഒന്നു പറയാതെ വയ്യ. പറയുന്നതെന്തുമാകട്ടെ അത് കലാത്മകമായി പറയുമ്പോള്‍ എങ്ങിനെ കലയാകുന്ന താമര വിടര്‍ന്നതെവിടെയായാലും, പനിനീര്‍ പൂവ് വളരുന്നത് മുള്ളീലായാലും കൈയ്യില്‍ കിട്ടിയാല്‍ എങ്ങിനെ ഒന്നു മണത്തു നോക്കാതിരിക്കാനൊക്കും?
Keywords: Article, Prathibha-Rajan, Girl, Father, Mother, Daughter, Train, Beech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

![]() |
| Prathibha Rajan (Writer) |
Keywords: Article, Prathibha-Rajan, Girl, Father, Mother, Daughter, Train, Beech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.