സ്‌പോട്ട് ഫിക്‌സിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗിലെ മൂന്ന് താരങ്ങളും?
May 24, 2013, 12:05 IST
ADVERTISEMENT
മുംബൈ: ശ്രീശാന്തുള്‍പ്പെടെ മൂന്ന് താരങ്ങള്‍ അറസ്റ്റിലായ സ്‌പോട്ട് ഫിക്‌സിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ സീനിയര്‍ താരമുള്‍പ്പെടെ മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ടതായി മൊഴി. അറസ്റ്റിലായ ബോളീവുഡ് നടന്‍ വിന്ദൂ ധാരാ സിംഗാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്ക് സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ ഹിമാന്‍ശു റോയ് അറിയിച്ചു. അതേസമയം താരങ്ങള്‍ ആരെല്ലാമാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
മേയ് 21നാണ് ബോളീവുഡ് നടനായ വിന്ദൂ ധാരാ സിംഗ് അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യം ചെയ്തതോടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സ്‌പോട്ട് ഫിക്‌സിംഗുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനെ ചോദ്യം ചെയ്യാനായി മുംബൈ പോലീസ് ചെന്നൈയിലെത്തിയെങ്കിലും മെയ്യപ്പനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സമന്‍സ് നല്‍കി മുംബൈ പോലീസ് മടങ്ങുകയായിരുന്നു.
ബിസിസിഐ മേധാവി എന്‍ ശ്രീനിവാസനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഉടമയെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുമെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്രീനിവാസന്റെ മരുമകനാണ് ഗുരുനാഥ് മെയ്യപ്പന്‍.
അതേസമയം വിന്ദൂ ധാരാ സിംഗും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷിയും തമ്മില്‍ ബന്ധമുണ്ടെന്ന് പോലീസിന് തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. സാക്ഷി വഴി ടീമിലെ താരങ്ങളെ വാതുവെപ്പുകാര്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
SUMMARY: Three Chennai Super Kings players, one of them quite senior, were in touch with Vindoo Dara Singh during the ongoing T20 season, the actor, arrested in connection with the spot-fixing probe, has told investigators. "Yes, he has dropped some names, we are verifying the authenticity of his claims," said the joint commissioner of police (crime), Himanshu Roy, who refused to reveal the identities of the cricketers.
Keywords: Sports, Three, Chennai Super Kings players, Senior, Vindoo Dara Singh, T20 season, Actor, Arrested, Connection, Spot-fixing probe, Investigators.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.