ADVERTISEMENT
ലഖ്‌നൗ: വിചാരണകോടതിയില്‍ നിന്നും ജയിലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞ സ്‌ഫോടനക്കേസ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് 42 പോലീസുകാരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2007ലെ ഫൈസാബാദ് സ്‌ഫോടനപരമ്പര കേസിലെ പ്രതിയായ ഖാലിദ് മുജാഹിദ് ആണ് മരണമടഞ്ഞത്.
ഫൈസാബാദ് കോടതിയില്‍ നിന്നും ലഖ്‌നൗ ജയിലിലേയ്ക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു ഖാലിദിന്റെ മരണം. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേയും ആന്റി ടെറര്‍ സ്‌ക്വാഡിലേയും ഉദ്യോഗസ്ഥരേയാണ് മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.
യാത്രാമദ്ധ്യേ ബരാബങ്കി അതിര്‍ത്തിയില്‍ വച്ച് ഖാലിദ് ബോധരഹിതനായി വീഴുകയായിരുന്നു. ഖാലീദിനെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് ഖാലീദ് മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കഠിന ചൂടാണ് മരണകാരണമെന്ന് ഫൈസാബാദ് ഡിഐജി ധര്‍മേന്ദ്ര സിംഗ് യാദവ് അറിയിച്ചു.
ഓരോ പ്രാവശ്യവും വിചാരണയ്ക്കായി ഖലീദിനേയും മറ്റ് പ്രതികളായ തരീഖ് ഖാസ്മി, മുഹമ്മദ് അക്തര്‍, സജ്ജാദുര്‍ റഹ്മാന്‍ എന്നിവരെയും കനത്ത സുരക്ഷാവലയത്തിലാണ് ഫൈസാബാദ് കോടതിയില്‍ എത്തിച്ചിരുന്നത്. ഖലീദ് അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും വിചാരണ പൂര്‍ത്തിയാക്കാതെ കേസില്‍ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബരാബങ്കി കോടതി കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഖലീദിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് സാധ്യതകള്‍ തേടുകയാണ് അഖിലേഷ് സര്‍ക്കാര്‍.
SUMMARY: Lucknow: A day after an accused in a serial blasts case in Uttar Pradesh died of 'heat stroke', 42 policemen were booked on Sunday in the case.
Keywords: National news, Khalid Mujahid, Accused, Serial blasts, Uttar Pradesh, Faizabad, 2007, Died, Being taken back, Lucknow prison, Hearing, Faizabad court, Police, Ordered,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.