Follow KVARTHA on Google news Follow Us!
ad

സീറോ ലാന്‍ഡ്‌സ് പദ്ധതിക്ക് തേക്കിന്‍കൂപ്പ് വിട്ടുനല്‍കാന്‍ നടപടി

സംസ്ഥാനത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച സീറോ ലാന്‍ഡ്‌സ് പദ്ധതിക്ക് മൂലമുറ്റത്തുള്ള തേക്കിന്‍കൂപ്പ് State, Zero Land, March, District, Idukki, Tree, Mulamattom, Kvartha, Malayalam news, Kerala News,
മൂലമറ്റം: സംസ്ഥാനത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച സീറോ ലാന്‍ഡ്‌സ് പദ്ധതിക്ക് മൂലമുറ്റത്തുള്ള തേക്കിന്‍കൂപ്പ് വിട്ടുനല്‍കാന്‍ നടപടിയെടുക്കുന്നതായി സൂചന.

പകരം വനം വകുപ്പിന് റവന്യുഭൂമി വിട്ടുകൊടുത്ത് തേക്കിന്‍ കൂപ്പ് ഏറ്റെടുക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതനുസരിച്ച് മൂലമറ്റം വാഗമണ്‍ റൂട്ടിലുള്ള 35 ഏക്കര്‍ തേക്കിന്‍കൂപ്പാണ് സീറോ ലാന്‍ഡ്‌സ് പദ്ധതിക്ക് ഏറ്റെടുക്കുന്നതിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് സ്വന്തമായി മൂന്ന് സെന്റ് ഭൂമി വീതം നല്‍കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മൂലമറ്റം തേക്കിന്‍കൂപ്പ് ഏറ്റെടുക്കുന്നതിലൂടെ ഇടുക്കി ജില്ലയിലെ ലോറേഞ്ചിലുള്ള ഗുണഭോക്താക്കള്‍ക്ക് ഹൈറേഞ്ചില്‍ സ്ഥലം നല്‍കാനാണ് ധാരണ. ഇടുക്കി ജില്ലയിലെ ലോറേഞ്ചില്‍ നിന്ന് ഏറ്റെടുക്കുന്ന സ്ഥലം കോട്ടയം, എറണാകുളം ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് മൂലമറ്റത്ത് തേക്കിന്‍കൂപ്പ് സ്ഥിതിചെയ്യുന്ന 35 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്.

State, Zero Land, March, District, Idukki, Tree, Mulamattom,സീറോ ലാന്‍ഡ്‌സ് പദ്ധതിയ്ക്കായി നൂറുകണക്കിന് മരങ്ങള്‍ വെട്ടിമാറ്റി സ്ഥലം ഏറ്റെടുക്കുന്നത് വന്‍പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

Keywords: State, Zero Land, March, District, Idukki, Tree, Mulamattom, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Thodupuzha

Post a Comment