ADVERTISEMENT
കൊട്ടിയം: സഹോദരിയുടെ ഗൃഹപ്രവേശനച്ചടങ്ങിനെത്തിയ സഹോദരനെ മദ്യപിച്ചെത്തിയ അയല്‍വാസി കുത്തിക്കൊന്നു. തൃക്കോവില്‍വട്ടം കുറുമണ്ണ രാഹുല്‍ ഭവനില്‍ ഹരികുമാറെന്ന് വിളിക്കുന്ന ഹരി പിള്ളയാണ് കുത്തേറ്റ് മരിച്ചത്.
ചുമട്ടുതൊഴിലാളിയാണ് ഹരികുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് മുള്ളുവിള സ്വദേശി തെങ്ങുകയറ്റത്തൊഴിലാളി ഗോപാലകൃഷ്ണനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. കൂനമ്പായിക്കുളം മുള്ളുവിള നമ്പഴിശേരിയില് ഗിരിജയുടെ ഗൃഹപ്രവേശനച്ചടങ്ങിനായി എത്തിയതായിരുന്നു ഹരികുമാര്‍.
ചടങ്ങുമായി ബന്ധപ്പെട്ട് ഗിരിജയുടെ വീട്ടില്‍ പാചകം നടക്കുകയായിരുന്നു. ഇതിനിടയിലേക്ക് ഗോപാലകൃഷ്ണന് മദ്യപിച്ചെത്തി അസഭ്യം പറയുകയായിരുന്നു. ഹരികുമാര്‍ പലതവണ വിലക്കിയശേഷം ഗോപാലകൃഷ്ണനെ ദൂരേക്ക് കൂട്ടിക്കൊണ്ടുപോയി. നടന്നുപോകുന്നതിനിടെ ഗോപാലകൃഷ്ണന് അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ ഹരികുമാറിനെ മേവറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Keywords: Kottayam, Dies, Obituary, Liquor, Kerala, House Warming, Neighbor, Harikumar, Gopalakrishnan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.