Follow KVARTHA on Google news Follow Us!
ad

ഉമ്മന്‍ചാണ്ടി ചെന്നി'തല'ക്ക് കൊട്ടുകൊടുത്തു: തിരുവഞ്ചൂര്‍ സുധാകരന്റെ മാറ്പിളര്‍ന്നു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയ്ക്കുതന്നെ ഒരു കൊട്ടുകൊടുത്തു. ആ തലയെ കോണ്‍ഗ്രസിന്റെ തലയെന്നുവേണമെങ്കിലും Kerala, National, Chief Minister, Ramesh Chennithala, Congress, Pariyaram Medical college, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
-എം.കെ. ജോസഫ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയുടെ ചെന്നിത്തലയ്ക്കുതന്നെ ഒരു കൊട്ടുകൊടുത്തു. ആ തലയെ കോണ്‍ഗ്രസിന്റെ തലയെന്നുവേണമെങ്കിലും വിശേഷിപ്പിക്കാം. അതോടൊപ്പംതന്നെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.സുധാകരന്‍ എംപിക്കും, മുല്ലപ്പള്ളി രാമചന്ദ്രനും കൊടുത്തു പ്രഹരം. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തിനെതിരെയാണ് മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടികള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പറയുകയുണ്ടായി. രണ്ടു മെഡിക്കല്‍ കോളജുകളുടെയും ആസ്തി ബാധ്യതകള്‍ പരിശോധിച്ചുവരികയാണ്. ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഉമ്മന്‍ചാണ്ടി പറയുകയുണ്ടായി.
Chief minister Oomman chandy

എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രമേശ് അങ്ങിനെ പറഞ്ഞത് തനിക്കറിയില്ലെന്നും എന്തടിസ്ഥാനത്തിലാണ് രമേശ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചശേഷം പറയാമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇതിനിടെ നമ്മുടെ ശുംഭന്‍ പ്രയോഗത്തിന്റെ ഉപജ്ഞാതാവും ചെന്നിത്തലയ്‌ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തി.

Ramesh Chennithala, KPCCപരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നത് കോണ്‍ഗ്രസല്ല. അക്കാര്യം പറയേണ്ടത് കോണ്‍ഗ്രസ് നേതാവ് ചെന്നിത്തലയല്ല. മറുപടി പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രിയില്‍നിന്നാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു. അതുപോലെതന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞു. രമേശ് ചെന്നിത്തലയെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള എതിരഭിപ്രായമാണ് അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് തന്നെ മുഖ്യന്‍ ഉറപ്പുനല്‍കി. സമാനമായ അനുഭവം തന്നെയാണ് മുല്ലപ്പള്ളി രാമചന്ദ്രനും, കെ. സുധാകരനും ഉണ്ടായിട്ടുള്ളത്. സാക്ഷികളുടെ കൂറുമാറ്റപ്രക്രിയ പടിപടിയായി നടക്കുന്ന സാഹചര്യത്തില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി എന്തായെന്നും, കേസില്‍ ഉണ്ടായിട്ടുള്ള ഉന്നതതല ഗൂഢാലോചനയെ പറ്റി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം കെ. സുധാകരന്‍ എംപിയും, കേന്ദ്രമന്ത്രി മുല്ലപ്പള്ളിയും ഓരേ സ്വരത്തില്‍ ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍ കേസില്‍ ഉന്നതലതല ഗൂഢാലോചനയെ പറ്റിയുള്ള അന്വേഷണം ആരെയും സ്റ്റഡി ക്ലാസ്എടുത്തു ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് തിരുവഞ്ചൂര്‍ തിരിച്ചടിച്ചത്. വിചാരണവേളയില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ചവിട്ടിമെതിക്കാമെന്ന് ആരും കരുതേണ്ട. പാര്‍ട്ടി ഗ്രാമങ്ങളിലുള്ളവരാണു കൂറുമാറിയത്. കേസില്‍ കൂറുമാറിയ പൊലീസുകാരനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം വാദപ്രതിവാദങ്ങള്‍ അരങ്ങേറിയതോടെ യുഡിഎഫിനുള്ളിലെ പൊട്ടിത്തെറി വീണ്ടും രൂക്ഷമായിരിക്കുകയാണ്.
Minister Thiruvanchoor Radhakrishnan

കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞ വാക്കിനെ തിരസ്‌കരിച്ചുകൊണ്ട് മുഖ്യന്‍ നടത്തിയ പ്രസ്താവന ചേരിപ്പോരിന്റെ മാലപ്പടക്കത്തിനുള്ളില്‍ കതിനവച്ചതിനു സമമായി. അതുപോലെതന്നെ പോലീസ് മന്ത്രി തിരുവഞ്ചൂര്‍ മുല്ലപ്പള്ളിക്കും, കെ. സുധാകരനും എതിരായി നടത്തിയ പ്രസ്താവനയും മാലപ്പടക്കത്തിനു തീകൊളുത്തിയതിനു സമമായി. സുധാകരന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചാല്‍ വിഷുവിനു പൊട്ടിയ മാലപ്പടക്കത്തേക്കാള്‍ വേഗത്തില്‍ പൊട്ടിത്തെറിക്കാവുന്നതേയുള്ളൂ കോണ്‍ഗ്രസിന്റെ കഥ. അത് എത്രയും വേഗം സാക്ഷാല്‍ക്കരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം. യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ച സാഹചര്യത്തില്‍തന്നെ തലമൂത്തവരും ഇത്തരം പ്രസ്താവനകള്‍ നടത്തി തമ്മില്‍തല്ലുന്നത് യുഡിഎഫിന് ഗുണകരമാവില്ലെന്നുറപ്പ്.

Keywords: Kerala, National, Chief Minister, Ramesh Chennithala, Congress, Pariyaram Medical college, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Post a Comment