മൂന്ന് ന്യൂനപക്ഷ മന്ത്രിമാര്‍ കേരളം ഭരിക്കുന്നു: സുകുമാരന്‍ നായര്‍
Apr 26, 2013, 16:00 IST
ADVERTISEMENT
കോട്ടയം: ഭൂരിപക്ഷ സമുദായം പാലായനം ചെയ്യേണ്ട അവസ്ഥയാണ് കേരളത്തിലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെും കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഹൈന്ദവരെ വേര്‍തിരിച്ച് കാണുകയാണെന്നും ഇരുവരും പറഞ്ഞു. രമേശ് ചെന്നിത്തല എന്‍.എസ്.എസിനെ തള്ളിയാല്‍ തെക്ക് വടക്ക് നടക്കും. നിലവില്‍ കേരളത്തിലുള്ള രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം കൊണ്ട് സാധിക്കും.
സംവണത്തിന്റെ പേരില്‍ ഐക്യത്തിന് കോട്ടമുണ്ടാകില്ല. സംവരണ സമുദായങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച തീരുമാനം ആലോചിച്ച ശേഷം അറിയിക്കും. ഭൂരിപക്ഷത്തിന് സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.
ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മവും ലഭിക്കുന്നില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ പീഡനം അനുഭവിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Keywords : Kottayam, Vellapally Natesan, Kerala, Ministers, Sukumaran Nair, Minority, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെും കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഹൈന്ദവരെ വേര്‍തിരിച്ച് കാണുകയാണെന്നും ഇരുവരും പറഞ്ഞു. രമേശ് ചെന്നിത്തല എന്‍.എസ്.എസിനെ തള്ളിയാല്‍ തെക്ക് വടക്ക് നടക്കും. നിലവില്‍ കേരളത്തിലുള്ള രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ എന്‍.എസ്.എസ്.-എസ്.എന്‍.ഡി.പി. ഐക്യം കൊണ്ട് സാധിക്കും.
സംവണത്തിന്റെ പേരില്‍ ഐക്യത്തിന് കോട്ടമുണ്ടാകില്ല. സംവരണ സമുദായങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച തീരുമാനം ആലോചിച്ച ശേഷം അറിയിക്കും. ഭൂരിപക്ഷത്തിന് സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.
ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മവും ലഭിക്കുന്നില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ പീഡനം അനുഭവിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.