മാധുരിയുടെ കവിള്‍തടം പോലുള്ള റോഡുകള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി

 


ADVERTISEMENT

ലഖ്‌നൗ: നിര്‍മ്മിക്കാന്‍ പോകുന്ന റോഡുകള്‍ താരസുന്ദരിമാരായ മാധുരി ദീക്ഷിത്തിന്റേയും ഹേമമാലിനിയുടേയും കവിള്‍തടങ്ങള്‍ പോലെ ആയിരിക്കുമെന്ന് പറഞ്ഞ യുപി മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പ്രതാപ്ഗഡ് ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ച രാജ റാം പാണ്ഡെയ്ക്കാണ് മന്ത്രിസ്ഥാനം നഷ്ടമായത്. ശനിയാഴ്ച ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ജാവേദ് ഉസ്മനിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കരുതെന്ന് ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. സൗന്ദര്യാരാധകനായ മന്ത്രി മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ സൗന്ദര്യത്തെ ഒരു പൊതുചടങ്ങിനിടെ വാനോളം പുകഴ്ത്തി പാണ്ഡേ വിവാദത്തിലകപ്പെട്ടിരുന്നു. ഇത്രയും സൗന്ദര്യമുള്ള ഒരു മജിസ്‌ട്രേറ്റ് അധികാരം കൈയാളുന്ന സ്ഥലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മാധുരിയുടെ കവിള്‍തടം പോലുള്ള റോഡുകള്‍ നിര്‍മ്മിക്കുമെന്ന് പറഞ്ഞ മന്ത്രിയെ പുറത്താക്കി
SUMMARY: Lucknow: Uttar Pradesh Khadi and Village Industry Minister Raja Ram Pandey, who triggered a controversy by allegedly promising to get roads in Pratapgarh district constructed "like cheeks of actresses Hema Malini and Madhuri Dixit", was sacked on Saturday.

Keywords: National news, Lucknow, Uttar Pradesh, Khadi and Village Industry Minister, Raja Ram Pandey, Triggered, Controversy, Allegedly, Promising, Get, Roads, Pratapgarh district, Constructed, Actresses, Hema Malini, Madhuri Dixit, Sacked, Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia