പി.ഡി.പി. സംസ്ഥാന സെക്രട്ടറിയും ഇടുക്കി ജില്ലാ പ്രസിഡന്റും പാര്‍ട്ടി വിട്ടു
Apr 3, 2013, 12:49 IST
ADVERTISEMENT
തൊടുപുഴ: പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കുകയും വര്‍ക്കിങ് ചെയര്‍മാന്‍ ഉള്‍പെടെയുള്ളവര്‍ സാമ്പത്തിക ലാഭത്തിനായി പാര്‍ട്ടിയെ വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ച് പി.ഡി.പി. സംസ്ഥാന സെക്രട്ടറി കുടയത്തൂര്‍ കരീം, ഇടുക്കി ജില്ലാ പ്രസിഡന്റ് എം.എം. സുലൈമാന്‍ എന്നിവര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചു.
വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് ഉള്‍പെടെ അഞ്ചംഗ സംഘം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ വില്‍ക്കുകയാണെന്നും മഅദനിയെ അറസ്റ്റു ചെയ്യിക്കാനും ജയില്‍ മോചിതനാകാതിരിക്കാനും ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പ്രവാസി ഫണ്ടില്‍ വന്‍തിരിമറി നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും പാര്‍ട്ടിക്കുള്ളിലെ പ്രവര്‍ത്തനങ്ങളില്‍ മഅദനി അസ്വസ്ഥനായിരുന്നെന്നും ഇവര്‍ ആരോപിക്കുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, സുബൈര്‍ സബാഹി, മൈലക്കാട് ഷാ, അഡ്വ. സിറാജ് കാഞ്ഞിരമറ്റം എന്നിവരുടെ കൈകളിലാണ് പാര്‍ട്ടിയെന്നും കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദര്‍ സിങ് (ബണ്ടി ചോര്‍) പ്രതിയായ കേസ് എറ്റെടുക്കരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടും അത് ലംഘിച്ചയാളാണ് സിറാജ് കാഞ്ഞിരമറ്റമെന്നും കുടയത്തൂര്‍ കരീമും, എം.എം. സുലൈമാനും കുറ്റപ്പെടുത്തി. പാര്‍ട്ടി വിട്ട ഇരുവരും 20 വര്‍ഷമായി പി.ഡി.പി.യില്‍ പ്രവര്‍ത്തിച്ചുവരുന്നവരാണ്.
Keywords: Party, Siraj, Punthura, Idukki, Thodupuzha, Fund, State, Kvartha, PDP, Resign, Leave, Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Thodupuzha,Resigned, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.