Follow KVARTHA on Google news Follow Us!
ad

മോഡി വൈകിട്ട് കേരളത്തില്‍ എത്തും; കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കും

മോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ ശക്തമായ പ്രതിഷേധത്തിനിടയിലും ബുധനാഴ്ച Narendra Modi, Gujrath, Chief Minister, Congress, Leaders, Vellapally Natesan, Ramesh Chennithala, V.S Achuthanandan, Kozhikode,
കോഴിക്കോട്: ബുധനാഴ്ച വൈകിട്ട്  ശിവഗിരിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എത്തും.  എന്നാല്‍ മോഡി  പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനില്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മോഡിയ്‌ക്കൊപ്പം വേദി പങ്കിടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും നേരത്തെ വ്യക്തമാക്കിയിരുന്നു.

ശിവഗിരിയില്‍ ആരു വരണമെന്ന് തീരുമാനിക്കേണ്ടത് ശിവഗിരി മഠത്തിലെ സന്യാസിമാരാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. മോഡിയെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ആ സ്ഥിതിക്ക് മോഡിക്കൊപ്പം വേദി പങ്കിടുന്നത് ശരിയല്ലെന്നാണ്  ചെന്നിത്തല പറഞ്ഞത്.

Narendra Modi, Gujrath, Chief Minister, Congress, Leaders, Vellapally Natesan, Ramesh Chennithala, V.S Achuthanandan, Kozhikode, Kerala, ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മമീമാംസ പരിഷത്ത്  ഉദ്ഘാടനം ചെയ്യാനാണ്  മോഡി കേരളത്തിലെത്തുന്നത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് നാലുമണിയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന മോഡി  അവിടെ നിന്ന് കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. ശാരദാമഠവും മഹാസമാധിയും അദ്ദേഹം സന്ദര്‍ശിക്കും.

വൈകിട്ട് ഏഴുമണിയോടുകൂടി  അദ്ദേഹം തിരിച്ചുപോകും. കേരളത്തിലെ ഭൂരിഭാഗം പാര്‍ട്ടിക്കാരുടെയും എതിര്‍പ്പിനിടയില്‍ ആണ് മോഡി
കേരളത്തിലെത്തുന്നത്. എന്നാല്‍  എന്‍.എസ്.എസും എസ്.എന്‍.ഡി.പി യും മോഡിയുടെ സന്ദര്‍ശനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Narendra Modi, Gujrath, Chief Minister, Congress, Leaders, Vellapally Natesan, Ramesh Chennithala, V.S Achuthanandan, Kozhikode, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Post a Comment