കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു

 


ADVERTISEMENT

പാലാ: കോട്ടയത്ത്  ഇടിമിന്നലേറ്റ് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നു പേര്‍ മരിച്ചു. ഇടമറ്റം ഉന്താളശേരില്‍ സജിയുടെ ഭാര്യ സിനി (30), മകള്‍ ദുര്‍ഗ (നാല്), ചെമ്മലമറ്റം  കലയക്കാട്ടില്‍ തങ്കച്ചന്റെ മകന്‍ സനോജ് (34) എന്നിവരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ ജോലികഴിഞ്ഞെത്തിയ സിനിയുടെ ഭര്‍ത്താവ് സജിയാണ് സിനിയെയും മകള്‍ ദുര്‍ഗയെയും വീട്ടിനുള്ളിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും ശരീരഭാഗങ്ങള്‍ മിന്നലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇരുവരുടേയും സംസ്‌കാരം തിങ്കളാഴ്ച  ഉച്ചയ്ക്കു ശേഷം നടക്കും.

കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു
Durga
ഇടിമിന്നലേറ്റു സജിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും പൂര്‍ണമായും കത്തിനശിക്കുകയും വീടിന്  കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇടമറ്റം കോണ്‍വന്റ് നഴ്‌സറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണു ദുര്‍ഗ. മരങ്ങാട്ടുപിള്ളി വേങ്ങക്കുറ്റിയില്‍ കുടുംബാംഗമാണു മരിച്ച സിനി.

ടൈല്‍സ് പണി എടുക്കുന്ന സനോജ് ജോലികഴിഞ്ഞ് പണിക്കാര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മിന്നലേറ്റത്.  കൂടെയുണ്ടായിരുന്ന മാടമലയില്‍ ജോമോന്‍ (30), മാടമലയില്‍ പ്രസാദ് (38), ചോറ്റി പാറയില്‍ വിവേക് (21), ചോറ്റി മാടമലയില്‍ ജോഷി (35), ചോറ്റി ചെറുകുന്നില്‍ രാജേഷ് (24)എന്നിവര്‍ക്കു മിന്നലില്‍ പരിക്കേറ്റു. ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയാണ് മരിച്ച സനോജിന്റെ ഭാര്യ. അഭിജിത്ത് ഏകമകനാണ്. സംസ്‌കാരം  തിങ്കളാഴ്ച നടക്കും.
കോട്ടയത്ത് അമ്മയും കുഞ്ഞും ഉള്‍പെടെ മൂന്നുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു
Sini

Keywords: Pala, Thunder and Lightning, Kottayam, Mother, Daughter, Death, Husband, Injured, Dead Body, Medical College, Obituary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia