രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം

 


ADVERTISEMENT

ഹൊസങ്കടി: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം. മൂന്ന് കേന്ദ്ര മന്ത്രിമാരും ഏഴ് സംസ്ഥാന മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും കെ.പി.സി.സി. ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും അടങ്ങുന്ന പ്രൗഢ ഗംഭീരമായ വേദിയില്‍വെച്ച് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ത്രിവര്‍ണപതാക ജാഥാ നായകനായ രമേശ് ചെന്നിതലയ്ക്ക് കൈമാറിയത്. പ്രവര്‍ത്തകരില്‍ ആവേശം നിറച്ചുകൊണ്ടാണ് ഉദ്ഘാടന പരിപടി നടന്നത്.

ചെന്നിത്തല അഞ്ച് യാത്രകള്‍ നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ഉദ്ഘാടകനായ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി വേദിയില്‍വെച്ച് വ്യക്തമാക്കി. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചെന്നിത്തല നടത്തിയ യാത്രകളെല്ലാം ലക്ഷ്യം കണ്ടതായും മുഖ്യമന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും തടിച്ചുകൂടിയ ജനസഞ്ചയത്തോടും വ്യക്തമാക്കിയപ്പോള്‍ നീണ്ടകൈയ്യടി ഉയര്‍ന്നു.
രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം

സ്ത്രീ നേതാക്കളുടെ പ്രാതിനിധ്യംകൊണ്ട് വേദി സമ്പന്നമായിരുന്നു. ഇത്രയും സ്ത്രീ നേതാക്കള്‍ കോണ്‍ഗ്രസിന്റെ ഒരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കുന്നതും ഇത് ആദ്യമാണ്. ലോകസഭാ തെരഞ്ഞെടുപ്പന് ഒരുങ്ങാന്‍ പ്രവര്‍ത്തകരെ ഓര്‍മിച്ചുകൊണ്ടാണ് ഓരോനേതാക്കളും പ്രസംഗം അവസാനിപ്പിച്ചത്. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയായിരുന്നു എല്ലാവരുടെയും പ്രസംഗം.

രമേശ് ചെന്നിത്തലയുടെ യാത്രയെ പരിഹസിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുള്ള മറുപടി സ്വാഗത പ്രാസംഗികനായ ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ തന്നെ നല്‍കിയിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിനായിരിക്കും വിലാപയാത്ര നടത്തേണ്ടിവരികയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സംസാരിച്ച ലതിക സുഭാഷും, എന്‍. പീതാംമ്പരകുറുപ്പ് എം.പി.യും സി.പി.എമ്മിനെ നിശിതമായി വിമര്‍ശിച്ചു. തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുമെന്ന് പീതാംമ്പര കുറുപ്പ് പറഞ്ഞു. ബി.ജെ.പി. കര്‍ണാടകയിലടക്കം പരാജയപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെകുറിച്ച് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് ആശംങ്കവേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയായിരിക്കും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പെന്ന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യാത്രയുടെ ആദ്യ സ്വീകരണം വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.

Related News:
ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് സി.പി.എം. ഒളിച്ചോടുന്നു: ഉമ്മന്‍ ചാണ്ടി

കേരളയാത്ര: മുസ്ലിംലീഗ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി

കേരളയാത്രയ്ക്ക് ആന്റണിയുടെ സന്ദേശം

Photos:  R.K. Kasaragod

Keywords:  Oommen Chandy, Kerala, Ramesh Chennithala, Inauguration, CM, kasaragod, Hosangady, Manjeshwar, CK Sreedharan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia