ദേഹത്ത് മുത്തശ്ശി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ പേരക്കുട്ടി മരിച്ചു; മുത്തശ്ശി പിടിയില്‍
Apr 12, 2013, 11:45 IST
ADVERTISEMENT
തൊടുപുഴ: മദ്യലഹരിയില്‍ പേരക്കുട്ടിയുടെ ദേഹത്ത് മുത്തശ്ശി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരക്കുട്ടി മരിച്ചു. തൊടുപുഴ പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വത്തിന്റെ മകള്‍ ദേവി ശെല്‍വം (13) ആണ് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുത്തശ്ശി ഭവാനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തെ തുടര്‍ന്ന് അറുപത് ശതമാനത്തോളം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയല്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോടികുളം കെടുവേലി അനാഥാലയം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവി.
മാര്‍ച്ച് മൂന്നിന് രാവിലെയാണ് സംഭവം. ഭവാനി ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ അവിടേക്ക് കടന്നുവന്ന ദേവി ചാനല്‍ മാറ്റിയതാണ് കാരണം. ഇക്കാരണം പറഞ്ഞ് ഭവാനി കുട്ടിയെ ഒരുപാട് ഉപദ്രവിക്കുകയും ചെയ്തു. ദേഹോപദ്രവത്തെ തുടര്‍ന്ന് തളര്‍ന്നുറങ്ങിയ കുട്ടിയുടെ ദേഹത്ത് മദ്യലഹരിയില്‍ കലിപൂണ്ട ദേവി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ദേവിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. വീടിനുള്ളില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണ കുപ്പിയും മദ്യകുപ്പിയും നാട്ടുകാര്‍ കണ്ടെടുത്തിരുന്നു.
തീരെ കുഞ്ഞായായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും ഉപേക്ഷിച്ചതിനാല്‍ മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു ദേവി വളര്‍ന്നത്. ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റാണ് ഭവാനി കുടുംബം നോക്കിയിരുന്നത്. പോലീസ് കസ്റ്റഡിയിലായ ഭവാനി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
Keywords: Grand daughter, Grand mother, Death, Police, Custody, Thodupuzha, Treatment, Kottayam, Medical College, Student, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.