ADVERTISEMENT
മനോജ്
കല്‍ക്കരിപ്പാടം വിതരണ അഴിമതി അന്വേഷണത്തിന്റെ കരട് റിപോര്‍ട്ട് നിയമ മന്ത്രി അശ്വിനി കുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരും കണ്ടിരുന്നുവെന്ന സി.ബി.ഐ വെളിപ്പെടുത്തല്‍ യു.പി.എ.
സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോടതിയില്‍ നല്‍കാനാണ് അന്വേഷണ സംഘം കരട് തയാറാക്കിയത്. എന്നാല്‍ അതില്‍ സര്‍ക്കാര്‍ ഇടപെട്ട് എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയില്ല.
വെളിപ്പെടുത്തല്‍ വിവാദമായതോടെ കോണ്‍ഗ്രസ് സി.ബി.ഐ യെപോലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാദവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയും നിയമ
മന്ത്രിയും രാജി വെയ്ക്കണമെന്നാണ് അവരുടെ ആവശ്യം. രാജിയില്ലെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയ മട്ടില്ല. ചൊവ്വാഴ്ച സത്യവാങ്മൂലം പരിഗണിക്കുമ്പോള്‍ കോടതി സര്‍ക്കാരിനെതിരെ എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ സംഗതി കൂടുതല്‍ ഗുരുതരമാകും.
സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന വാദവുമായി നേരത്തെ തന്നെ ചില പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. പുതിയ സംഭവവികാസത്തോടെ അവരുടെ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശക്തി വന്നിരിക്കുകയാണ്.
ഹെലികോപ്റ്റര്‍ കോഴക്കേസ്, 2 ജി സ്‌പെക്ട്രം അന്വേഷണ വിവാദം ഇപ്പോള്‍ കല്‍ക്കരിപ്പാടം അഴിമതിക്കേസ്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമായല്ല പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് ദുഷ്‌കരമാണെന്ന് മുന്നണിക്ക് തന്നെയറിയാം. മറുവശത്ത് പ്രധാനമന്ത്രി പദത്തിലേക്ക് പടയോട്ടം തുടങ്ങിയ നരേന്ദ്ര മോഡിയുടെ ആവനാഴിയിലേക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ തന്നെ നിറച്ചു കൊടുക്കുന്നുണ്ട്.
ചുരുക്കത്തില്‍, വിവാദങ്ങളുടെയും അഴിമതികളുടെയും ചുഴിയില്‍പ്പെട്ട് ആകപ്പാടെ കല്‍ക്കരിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് രണ്ടാം യു.പി.എ സര്‍ക്കാര്‍. എത്രയും വേഗം അതില്‍ നിന്ന് പുറത്തു കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ്സിന്റെ യുവ രാജകുമാരന്റെ കിരീടധാരണത്തിന് അക്ഷന്തവ്യമായ കാലതാമസമാകും ഉണ്ടാകുക.
SUMMARY: Opposition parties requested for the resignations of prime minister and law minister, in coal mine scam. CBI had given statement in Hon. Supreme court that, their prime investigation report on the scam, was seen by law minister and top officials in PMO, before it submitting to the court.
Keywords: Article, UPA, Central Government, Court, CBI, Investigates, Manmohan Singh, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.