'ടി.പി. വധക്കേസില്‍ കൂറുമാറ്റാന്‍ സി.പി.എം. സംസ്ഥാന നേതൃത്വം സംഘടിതമായി ശ്രമിക്കുന്നു'
Apr 25, 2013, 16:47 IST
ADVERTISEMENT
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷികളെ കൂറുമാറ്റാന്‍ സി.പി.എം. സംസ്ഥാന നേതൃത്വം സംഘടിതമായി ശ്രമിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല. പണവും രാഷ്ട്രീയ സ്വാധീനവും മുതലെടുത്താണ് പലരെയും കൂറുമാറ്റുന്നതെന്നും സാക്ഷികളില്‍ പലര്‍ക്കും വധഭീഷണിയുള്ളതായും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് കൂറുമാറ്റം നടത്തുന്നത്. ഈ കേസില്‍ മൊഴിമാറ്റിയ സാക്ഷികളെ സുപ്രീം കോടതി ജയിലില്‍ അടച്ചത് സി.പി.എം ഓര്‍ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. ടി.പി. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് വേണ്ടത്. നിയമത്തെ വെല്ലുവിളിക്കുന്ന നീക്കത്തില്‍ നിന്നും സി.പി.എം. പിന്മാറണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Keywords : T.P Chandrasekhar Murder Case, Ramesh Chennithala, CPM, KPCC, Police, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഗുജറാത്തിലെ ബെസ്റ്റ് ബേക്കറി കേസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് കൂറുമാറ്റം നടത്തുന്നത്. ഈ കേസില്‍ മൊഴിമാറ്റിയ സാക്ഷികളെ സുപ്രീം കോടതി ജയിലില്‍ അടച്ചത് സി.പി.എം ഓര്‍ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ പോരാട്ടം തുടരും. ടി.പി. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് വേണ്ടത്. നിയമത്തെ വെല്ലുവിളിക്കുന്ന നീക്കത്തില്‍ നിന്നും സി.പി.എം. പിന്മാറണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.