ഓട്ടോ- ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാല്‍നടക്കാര്‍ക്ക് തടസമുണ്ടാക്കരുത്: ഹൈക്കോടതി
Apr 9, 2013, 11:02 IST
ADVERTISEMENT
കൊച്ചി: ഓട്ടോ- ടാക്‌സികള്‍ റോഡ് ടാര്‍ മാര്‍ജിനില്‍ നിന്നും കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ചായിരിക്കണം പാര്‍ക്ക് ചെയ്യേണ്ടതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാര്‍ക്കിംഗ് അനുവദിക്കുമ്പോള്‍ ആര്‍ടിഎമാര്‍ അത് കാല്‍നടക്കാര്‍ക്കു തടസ്സമുണ്ടാക്കുന്ന തരത്തിലാണോയെന്ന് പരിശോധിച്ചിരിക്കേണ്ടതാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതുപോലെത്തന്നെ ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളുടെ ബോര്‍ഡുകള്‍ കാല്‍നടക്കാര്‍ക്ക് അസൗകര്യമാകുന്ന രീതിയില്‍ വെച്ചിട്ടുള്ളതാണെങ്കില്‍ അത് എടുത്തുമാറ്റി കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ഓട്ടോ, ടാക്‌സികളുടെ അനധികൃത പാര്‍ക്കിങ് സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ആര്‍ടിഎ അതില്‍ ഒരു മാസത്തിനകം തീരുമാനം എടുത്തിരിക്കണം. ആര്‍ടിഎ, തദ്ദേശസ്ഥാപന പ്രതിനിധികള്‍, പിഡബ്ല്യുഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, പോലീസ് എന്നിവരുള്‍പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
കേരള പോലീസ് നിയമത്തിലെ 72-ാം വകുപ്പുപ്രകാരം ട്രാഫിക് ഉപദേശക സമിതി രൂപീകരിച്ചിട്ടില്ലെങ്കില്‍ അധികം വൈകാതെത്തന്നെ രൂപീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പരാതിക്കാര്‍ക്കും നോട്ടീസ് നല്‍കി വാദം കേട്ട ശേഷം, ഉചിതമായ സ്ഥലത്തു സ്റ്റാന്‍ഡ് കണ്ടെത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദേശിച്ചു.
കോട്ടയം കിടങ്ങൂര്‍ സ്വദേശി കെ.കെ. വിനു സമര്‍പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി. ചിദംബരേഷിന്റെ ഉത്തരവ്. സംസ്ഥാനത്തു കാല്‍നടക്കാര്‍ അപകടത്തില്‍പെടുന്നതു പതിവാണ്. ഗ്രാമത്തിലായാലും നഗരത്തിലായാലും ഇക്കാര്യത്തില്‍ അയഞ്ഞ നിലപാടെടുക്കാന്‍ പാടില്ലെന്നു കോടതി വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.