Follow KVARTHA on Google news Follow Us!
ad

ആകാ­ശ വി­സ്­മ­യ­ങ്ങള്‍ അ­ടു­ത്തറി­യാന്‍ 25 വി­ദ്യാര്‍­ത്ഥികള്‍ നാ­സ­യി­ലേ­ക്ക് പറ­ന്നു

പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന നാസയെ കുറിച്ചറിയാന്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും Nasa, Global Public School, Kochi, Students, School, Teacher, New York, Visa,National News, Gulf News.
കൊച്ചി: പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന നാസയെ കുറിച്ചറിയാന്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ട്രാവല്‍ ഏജന്‍സിയിലെ രണ്ട് ഗൈഡുകളും അടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പറന്നു. ബുധനാഴ്ച പുലര്‍ചെ നാല് മണിക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ അമേരിക്കയിലേക്ക് പറന്നത്. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം എട്ടു മണിയോടെ സംഘം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങും. ഏപ്രില്‍ 13നാണ് ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്ര.

സ്‌കൂളിലെ എട്ടു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ലോക രഹസ്യങ്ങളുടെ വാതില്‍ തുറന്നുകാണാനായി അമേരിക്കയിലേക്ക് പറന്നത്. വിദ്യാര്‍ത്ഥികളില്‍ സ്‌പേസ് സയന്‍സില്‍ കൂടുതല്‍ അഭിരുചി വളര്‍ത്താനും വിഷയത്തില്‍ കൂടുതല്‍ അവഗാഹം ഉണ്ടാക്കാനുമാണ് ഈ യാത്ര. 13 ആണ്‍കുട്ടികളും 12 പെണ്‍കുട്ടികളുമാണ് പഠനയാത്രയിലുള്ളത്. ഉയരങ്ങള്‍ കീഴടക്കാന്‍ കൊതിയുള്ള ഈ കൗമാരക്കാര്‍ക്ക് അന്തരീക്ഷത്തെയും ശൂന്യാകാശത്തെയും കുറിച്ചുമൊക്കെ വിഞ്ജാനം പകര്‍ന്നു നല്‍കാന്‍ അമേരിക്കയിലെ നാഷണല്‍ എയറോനോട്ടിക്‌സ് ആന്റ് സ്‌പേസ് അഡ്മിനിസ്ട്രേഷനിലെ (നാസ) ഒട്ടേറെ വിദഗ്ദ്ധര്‍ തയ്യാറായി നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി സംഘത്തെ സഹായിക്കാനും അവര്‍ക്ക് അറിവുകള്‍ പകര്‍ന്ന് നല്‍കാനും ഒരു പ്രത്യേക വിഭാഗം തന്നെ നാസയുടെ കീഴിലുണ്ട്.

10 ദിവസം നീളുന്ന കുട്ടികളുടെ പര്യടന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും പരിശീലനവും ഏര്‍പെടുത്തിയിട്ടുണ്ട്. അതിനു പുറമെ ബഹിരാകാശ സഞ്ചാരികളെ കാണാനും അവരുമായി സംവാദത്തില്‍ ഏര്‍പെടാനും അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനും ഉള്ള അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. നാസയുടെ മ്യൂസിയവും കെന്നഡി സ്‌പേസ് സെന്ററും സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവിടെയുള്ള പരിശീലന പരിപാടികളിലും പങ്കെടുക്കും.
ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥി സംഘം തിരിച്ചു വരവിന് മുന്നോടിയായി യൂണിവേഴ്‌സല്‍ സ്റ്റുഡിയോ, ഡിസ്‌നി ലാന്റ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി യാത്രയെ ജീവിതത്തിലെ അസുലഭ സന്ദര്‍ഭമാക്കി മാറ്റിയെടുക്കും.

വിസയ്ക്കും ചെലവിനുമായി ഒരു കുട്ടിക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് യാത്രയ്ക്കായി ചെലവ് വന്നത്. ഇത് വിദ്യാര്‍ത്ഥികളും സ്‌കൂളും തുല്യമായി വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കുട്ടികളെ യാത്രയയക്കാന്‍ വിമാനത്താവളത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും സഹപാഠികളും ട്രാവല്‍ ഏജന്‍സിയായ റിയാ ട്രാവല്‍സിലെ ജീവനക്കാരും എത്തിയിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുന്നോടിയായി കൊച്ചിയിലെ ഫ്‌ളോറാ ഹോട്ടലില്‍ വെച്ച് സംഘത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതോടൊപ്പം ഹൃദ്യമായ യാത്രയയപ്പും ഒരുക്കിയിരുന്നു.

Kochi, Students, School, Teacher, New York, Visa, Parents, Kerala, Kerala News, International News, National News, Gulf News.
Keywords: Nasa, Global Public School, Kochi, Students, School, Teacher, New York, Visa, Parents, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment