Follow KVARTHA on Google news Follow Us!
ad
Posts

സര്‍ക്കാര്‍ നിലകൊള്ളുന്നത് ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടിയെന്ന് യാക്കോബായ സഭ

സര്‍ക്കാരും പോലീസും ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് Catholic Bava, Orthodox Sabha, Yakobaya Sabha, Government, Police, Meeting
കൊച്ചി: സര്‍ക്കാരും പോലീസും ഓര്‍ത്തഡോക്‌സ് സഭയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കത്തോലിക്കാ ബാവാ കുറ്റപ്പെടുത്തി.

സഭയ്ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചര്‍ചകളിലൂടെ നടക്കുന്നത്. സഭയ്ക്ക് നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ പോയാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പുത്തന്‍ കുരിശ് സഭാ ആസ്ഥാനത്ത് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും ഭക്ത സംഘടനാ നേതാക്കളുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.

Catholic Bava, Orthodox Sabha, Yakobaya Sabha, Government, Police, Meetingചര്‍ചകളിലൂടെ സഭയെ ചതിയില്‍പെടുത്താന്‍ ശ്രമിക്കുന്നതായി ബാവാ ആരോപിച്ചു. യാക്കോബായ സഭയോടുള്ള സര്‍ക്കാര്‍ നീക്കം തുറന്നുകാട്ടാന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ ചേരുമെന്നും വിശുദ്ധവാരത്തില്‍ സഭയുടെ പള്ളികള്‍ അടഞ്ഞുകിടക്കാന്‍ അനുവദിക്കുകയില്ലെന്നും ബാവാ വ്യക്തമാക്കി. സര്‍ക്കാരിന്റെ യാക്കോബായ സഭയോടുള്ള നീക്കങ്ങള്‍ക്കെതിരെ മേഖലാ തലത്തില്‍ ആക്ഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കാന്‍ യാക്കോബായ സഭാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

Keywords: Catholic Bava, Orthodox Sabha, Yakobaya Sabha, Government, Police, Meeting, Sabha, Cochin, Church, Speech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Yakobaya Sabha against UDF government.

Post a Comment