അനസ്തീഷ്യയിലെ പിഴവ്: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു
Mar 29, 2013, 12:58 IST
ADVERTISEMENT
കോട്ടയം: അനസ്‌തേഷ്യ നല്‍കിയതിലെ പിഴവുമൂലം യുവതി മരിച്ചു. അനസ്‌തേഷ്യ നല്‍കിയതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സീതത്തോട് കോട്ടമണ്‍പാറ മനോത്രയില്‍ രവീന്ദ്രന്റെ മകള്‍ രശ്മി (18)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
അപ്പന്റിസൈറ്റിസ് ബാധിച്ച രശ്മിക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഫിബ്രവരി 26നാണ് അനസ്‌തേഷ്യ നല്‍കിയത്. സീതത്തോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്ന രശ്മിയെ അസുഖത്തെ തുടര്‍ന്ന് ഫിബ്രവരി 23 നാണ് പത്തനംതിട്ട ജനറല്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചത്.
രശ്മിയെ പരിശോധിച്ച ഡോക്ടര്‍ 26 ന് ശസ്ത്രക്രിയ നിശ്ചയിക്കുകയും തുടര്‍ന്ന് അനസ്‌തേഷ്യ നല്‍കുകയുമായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രശ്മിയെ പിന്നീട് പത്തനംതിട്ടയിലെ സ്വകാര്യ ആസ്പത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ഒരുമാസത്തോളം ചികിത്സിച്ചെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.
അനസ്‌തേഷ്യ നല്‍കിയതിലെ പിഴവ്മൂലമാണ് രശ്മി മരിച്ചതെന്നും സംഭവത്തെപറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് രശ്മിയുടെ പിതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ആശുപത്രിയില്‍ പ്രതിഷേധം നടത്തി.
ഇന്ദിരയാണ് മാതാവ്. സഹോദരന്‍: റജി.
Keywords: Hospital, Women, Death, Kottayam, Doctor, Medical College, Pathanamthitta, Nurse, Treatment, Chief Minister, Letter, Father, Natives, Mother, Brother, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.