» » » » » » » » സി.പി.എമ്മില്‍ നിന്നു കോണ്‍ഗ്രസിലേക്കു പോകാനൊരുങ്ങുന്ന എം.എല്‍.എ. ആരാണ്?

തിരുവനന്തപുരം: നെയ്യാറ്റിന്‍കര എം.എല്‍.എ. ആര്‍. ശെല്‍വരാജ് സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതുപോലെ ഒരാള്‍കൂടി മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. മധ്യകേരളത്തിലെ ഒരു മലയോര നിയോജക മണ്ഡലത്തിലെ സി.പി.എം. എം.എല്‍.എയെ ചുറ്റിപ്പറ്റിയാണ് രാഷ്ട്രീയ-മാധ്യമ കേന്ദ്രങ്ങളില്‍ ദിവസങ്ങളായി അഭ്യൂഹം പരന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വീഴ്ത്താന്‍ ലഭിക്കുന്ന അവസരം ഇടതുമുന്നണി നഷ്ടപ്പെടുത്തില്ലെന്ന് സി.പി.എമ്മിന്റെയും മറ്റ് ഇടതുമുന്നണി ഘടക കക്ഷികളുടെയും നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ്, യു.ഡി.എഫിന്റെ നില കൂടുതല്‍ ഭദ്രമാക്കാന്‍ ശെല്‍വരാജ് മോഡലിനു വീണ്ടും ശ്രമിക്കുന്നത്.

ശെല്‍വരാജിന്റെ രാഷ്ട്രീയ നിലപാടില്‍ നിര്‍ണായക മാറ്റം വരുത്തി എം.എല്‍.എ. സ്ഥാനം രാജിവയ്പിച്ച് കോണ്‍ഗ്രസിലേക്കു കൊണ്ടുപോയ കേന്ദ്രങ്ങള്‍ തന്നെയാണ് ഈ എം.എല്‍.എയെയും സമീപിച്ചിരിക്കുന്നതത്രേ. ഒന്നിലധികം തവണ ചര്‍ചകള്‍ നടന്നുകഴിഞ്ഞു. അനുകൂലമാണ് പ്രതികരണമെന്നും വൈകാതെ കേരളത്തെ ഞെട്ടിക്കുന്ന തീരുമാനം പുറത്തുവരുമെന്നും യു.ഡി.എഫിന്റെ പ്രമുഖ ഘടകകക്ഷി നേതാവുമായി അടുത്ത കേന്ദ്രങ്ങള്‍ കെവാര്‍ത്തയോടു പറഞ്ഞു.

Selvaraj MLA, Thiruvananthapuram, K.M.Mani, CPM, Congress, Kerala, MLA, Congress, By election,അതതേസമയം ശെല്‍വരാജ് രാജിവയ്ക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയാതെപോയത് ഗൗരവമുള്ള വീഴ്ചയായി പിന്നീട് വിലയിരുത്തിയ സി.പി.എം. നേതൃത്വം ഇപ്പോള്‍ തികഞ്ഞ ജാഗ്രതയിലാണ്. മലയോര മണ്ഡലത്തിലെ എം.എല്‍.എയും യു.ഡി.എഫും തമ്മില്‍ ചില കൂടിയാലോചനകല്‍ നടന്നത് സി.പി.എം. നേതൃത്വം അറിഞ്ഞിരുന്നു. എന്നാല്‍ ഈ എം.എല്‍.എയുമായി ചര്‍ചകള്‍ നടക്കുന്നുവെന്ന പുകമറ സൃഷ്ടിച്ച് വേറേ ഏതെങ്കിലും എം.എല്‍.എയെ കൂടെ കൂട്ടാനാണോ നീക്കം എന്നും പാര്‍ട്ടി സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയിലുമാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി ധനമന്ത്രി കെ.എം. മാണി രണ്ടുവട്ടം ചര്‍ച നടത്തുകയും ബദല്‍ സര്‍ക്കാരിനുള്ള നീക്കം സജീവമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വന്തം നില ഭദ്രമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന പല കരുനീക്കങ്ങളില്‍പെട്ടതാണ് ഇപ്പോഴത്തെ നീക്കവും. ഏതുവിധവും ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണ് കേരളത്തെ ഞെട്ടിച്ച് സി.പി.എം. എം.എല്‍.എ. ആര്‍. ശെല്‍വരാജിനെ കോണ്‍ഗ്രസ് റാഞ്ചിയത്.

അത് അന്ന് ഏറെ വിവാദമായെങ്കിലും പിന്നീട് ആറിത്തണുത്തു. അതുപോലെ ഈ എം.എല്‍.എയെയും രാജിക്കുശേഷം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് വിജയിപ്പിക്കാമെന്നാണ് വാഗ്ദാനമെന്നാണു വിവരം.

Keywords: Selvaraj MLA, Thiruvananthapuram, K.M.Mani, CPM, Congress, Kerala, MLA, Congress, By election,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

About kvartha delta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date