മഅദനിയുടെ പ്രസംഗം പരിശോധിക്കണം: വി.എസും വി. മുരളീധരനും
Mar 10, 2013, 16:50 IST
ADVERTISEMENT
കൊല്ലം: മഅദനി കോടതിയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് മഅദനി നടത്തിയ പ്രസംഗം ഇന്റലിജന്‍സിനെ കൊണ്ടോ, മറ്റു ഏജന്‍സികളെ കൊണ്ടോ പരിശോധിപ്പിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
മകളുടെ നിക്കാഹിന് കാര്‍മികത്വം വഹിച്ച് അദ്ദേഹം നടത്തിയ ഖുത്തുബയെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനും വി. മുരളീധരനും വിവാദമാക്കിയത്. പ്രസംഗത്തില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വി.എസ്. ഉള്‍പെടെയുള്ളവര്‍ക്ക് മഅദനി നന്ദി പറഞ്ഞിരുന്നു.
മഅദനിയുടെ അറസ്റ്റിന് പിന്നില്‍ വി.എസിന്റെ കടുംപിടുത്തം?
രാജ്യദ്രോഹ പ്രസംഗമാണ് മഅദനി വിവാഹ ചടങ്ങില്‍ നടത്തിയതെന്നും മഅദനിയുടെ ജാമ്യം റദ്ദാക്കണമെന്നും ബി.ജെ.പി. നേതാവ് വി. മുരളീധരന് ആവശ്യപ്പെട്ടു.
മകളുടെ നിക്കാഹിന് കാര്‍മികത്വം വഹിച്ച് അദ്ദേഹം നടത്തിയ ഖുത്തുബയെയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനും വി. മുരളീധരനും വിവാദമാക്കിയത്. പ്രസംഗത്തില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വി.എസ്. ഉള്‍പെടെയുള്ളവര്‍ക്ക് മഅദനി നന്ദി പറഞ്ഞിരുന്നു.
വിവാഹ ചടങ്ങില്‍ സംസാരിക്കാന്‍ മൈക്കെടുക്കുമ്പോള്‍ തന്നെ കര്‍ണാടക അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിലക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിന്റെ ഭാഗമായുള്ള ഖുത്തുബയാണെന്ന് മഅദനി പറയുകയായിരുന്നു.
Related News:
നീതിയുടെ പ്രകാശം അകലെ; എങ്കിലും നിരാശയില്ല: മഅദനി
മഅദനിയുടെ അറസ്റ്റിന് പിന്നില്‍ വി.എസിന്റെ കടുംപിടുത്തം?
Keywords : Kollam, Abdul Nasar Madani, V.S Achuthanandan, V.Muraleedaran, Kerala, Court, Bail, PDP, Leader, Marriage, Function, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.