» » » ഭൂമി വിഴുങ്ങിയ യുവാവിനെ കണ്ടെത്താനായില്ല; ഭീതിമൂലം രക്ഷാ പ്രവര്‍ത്തകര്‍ പിന്മാറി

സെഫ്‌നര്‍(ഫ്‌ലോറിഡ): യുവാവിനെ ഭൂമി വിഴുങ്ങിയ സംഭവം രക്ഷാ പ്രവര്‍ത്തകരേയും എഞ്ചിനീയര്‍മാരേയും ആശയക്കുഴപ്പത്തിലാക്കി. ജെഫ് ബുഷ് (37) എന്നയാളെയാണ് തന്റെ കിടപ്പുമുറിയിലെ ഭൂമി വിഴുങ്ങി കാണാതായത്. മുറിയിലെ ടെലിവിഷനും കിടക്കയും ഉള്‍പ്പെടെയാണ് ഭൂമിക്കടിയിലേയ്ക്ക് അപ്രത്യക്ഷമായത്. ജെഫ് ബുഷിന്റെ നിലവിളികേട്ട് ഓടിയെത്തിയ സഹോദരന്‍ ജെറമി ബുഷിന് ഭൂമിക്കടിയിലെയ്ക്ക് നീണ്ടുകിടക്കുന്ന ടിവി കേബിള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

World news, Sinkhole, Very soft, Entire house, Seffner, Florida, Engineers, Planned, Unstable, Dangerous ground, Swallowedജെറമി വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകരും പോലീസും സംഭവസ്ഥലത്തെത്തി ജെഫിനുവേണ്ടി തിരച്ചില്‍ നടത്തി. എന്നാല്‍ വീടിരിക്കുന്ന ഭാഗത്തെ ഭൂമി വളരെ മൃദുലവും ലോലവുമായി കാണപ്പെടുന്നത് രക്ഷാ പ്രവര്‍ത്തകരിലും ഭീതിവിതച്ചു. ഏത് നിമിഷവും വീടുള്‍പ്പെടെ ഭൂമി വിഴുങ്ങുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. രക്ഷാ പ്രവര്‍ത്തകരുടെ ജീവനും അപകടത്തിലായതിനാല്‍ ജെഫിനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

സിന്‍ ക് ഹോള്‍ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് ജെഫിന്റെ ജീവന്‍ അപകടത്തിലാക്കിയത്. ഇത്തരം സിന്‍ക് ഹോളുകള്‍ ഫ്‌ലോറിഡയില്‍ സാധാരണമാണ്. ഭൂമിക്കടിയിലുള്ള പാറകള്‍ (ലൈം സ്‌റ്റോണ്‍) പെട്ടെന്ന് വെള്ളവുമായി കൂടിച്ചേരുകയും ഭൂമി അഗാധഗര്‍ത്തത്തിലേയ്ക്ക് താഴ്ന്നുപോവുകയും ചെയ്യുന്ന പ്രതിഭാസമാണ് സിന്‍ ക് ഹോള്‍. മുന്‍പും ഫ്‌ലോറിഡയില്‍ ഇത്തരം വന്‍ ദുരന്തങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
World news, Sinkhole, Very soft, Entire house, Seffner, Florida, Engineers, Planned, Unstable, Dangerous ground, Swallowed

SUMMARY: Seffner, Florida: Engineers planned to resume their work at a Florida sinkhole at daylight on Saturday to do more tests on the unstable and dangerous ground that swallowed a man in his bedroom.

Keywords: World news, Sinkhole, Very soft, Entire house, Seffner, Florida, Engineers, Planned, Unstable, Dangerous ground, Swallowed

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date