ആളില്ലാ ലവല്‍ക്രോസുകളില്‍ ജീവനക്കാരെ നിയമിക്കും

 


ADVERTISEMENT

കൊച്ചി: മുഴുവന്‍ ആളില്ലാ ലെവല്‍ ക്രോസുകളിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജീവനക്കാരെ നിയമിക്കുമെന്നു കേന്ദ്ര റയില്‍വേ സഹമന്ത്രി അധീര്‍ രഞ്ജന്‍ ചൗധരി. ഇതു നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം സൗത്ത് റയില്‍വേ സ്‌റ്റേഷനില്‍ ആരംഭിക്കുന്ന എസ്‌കലേറ്ററുകളുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റയില്‍വേ വികസനത്തില്‍ സ്വകാര്യപങ്കാളിത്ത മോഡല്‍ അത്ര സ്വാഗതാര്‍ഹമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളെടുക്കുന്ന നിര്‍മാണ പദ്ധതികളാണ് റയില്‍വേയില്‍ നടക്കുക.

 അതിനാല്‍ സ്വകാര്യനിക്ഷേപകര്‍ക്ക് ഇതില്‍ എത്രത്തോളം താല്‍പ്പര്യം കാണുമെന്ന കാര്യം സംശയമാണ്. ഗ്രാമങ്ങളിലുള്ളവര്‍ക്കു റയില്‍വേ റിസര്‍വേഷനുള്ള സംവിധാനങ്ങള്‍ കൂടുതലായി ആരംഭിക്കും. സംസ്ഥാനത്തെ റയില്‍വേ സ്‌റ്റേഷനുകളില്‍ പതിനഞ്ചു എസ്‌കലേറ്ററുകള്‍
കൂടി സ്ഥാപിക്കും. 
ആളില്ലാ ലവല്‍ക്രോസുകളില്‍ ജീവനക്കാരെ നിയമിക്കും
സാമ്പത്തിക നിയന്ത്രണങ്ങള്‍ കാരണം ആവശ്യങ്ങള്‍ക്കനുസരിച്ചു പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ സാധിക്കുന്നില്ല. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ മുഖ്യപരിഗണന. 347 പദ്ധതികളാണു ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്നത്. കോട്ടയം- എറണാകുളം റയില്‍പാതകളുടെ ഇരട്ടിപ്പു രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും, പണം ഇതിനൊരു തടസമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Adhir Ranjan Chowdhury, Kochi, Railway, Minister, Ernakulam, Kottayam, Railway Track, Cash, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia