» » » പോലീസുദ്യോഗസ്ഥന്റെ മരണം സിബിഐ അന്വേഷിക്കും: യുപി മന്ത്രി രാജിവച്ചു


ലഖ്‌നൗ: ഗ്രാമസഭാമുഖ്യന്റെ കൊലപാതകത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. കൊല്ലപ്പെട്ട ഡി.എസ്.പി സിയാഉല്‍ഹഖിന്റെ ഭാര്യ പര്‍വീണിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. പര്‍വീണിന്റെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും യാദവ് പറഞ്ഞു. സിയാഉല്‍ഹഖിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി.

അതേസമയം സിയാഉല്‍ഹഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുപി സിവില്‍ സപ്ലൈസ് മന്ത്രി രഘുരാജ് പ്രതാപ് സിംഗ് സമ്മര്‍ദ്ദത്തെതുടര്‍ന്ന് രാജിവച്ചു.

National, Zia-ul-Haque, DSP, Wife, Parveen, Police complaint, Accusing, Raja Bhaiya, Men, Killing, Minister, Harassing, Police officer, Investigating, Communal clash, Pratapgarh.അടുത്തിടെ പ്രതാപ്ഗഡിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ സിയാഉല്‍ഹഖിനെ മന്ത്രി മാനസീകമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന പരാതിയെതുടര്‍ന്നാണ് മന്ത്രിയെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

SUMMARY: Lucknow: Uttar Pradesh Chief Minister Akhilesh Yadav visited the wife of a senior police officer who was shot dead while on duty and agreed to her request that the CBI should investigate the murder.

Keywords: National, Zia-ul-Haque, DSP, Wife, Parveen, Police complaint, Accusing, Raja Bhaiya, Men, Killing, Minister, Harassing, Police officer, Investigating, Communal clash, Pratapgarh.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date