Follow KVARTHA on Google news Follow Us!
ad

ബംഗ്ലാദേശ് പുരസ്‌ക്കാരം പ്രണബ് മുഖര്‍ജി ഏറ്റുവാങ്ങി

ഡാക്ക: ബംഗ്ലാദേശിന്റെ പ്രഥമ പുരസ്‌ക്കാരങ്ങളിലൊന്നായ ലിബറേഷന്‍ വാര്‍ അവാര്‍ഡ് പ്രണബ് മുഖര്‍ജി ഏറ്റുവാങ്ങി. World news, Dhaka, Bangladesh, Monday, Conferred, Second highest award, President, Pranab Mukherjee, Valuable contribution, Country's liberation war, 1971.
ഡാക്ക: ബംഗ്ലാദേശിന്റെ പ്രഥമ പുരസ്‌ക്കാരങ്ങളിലൊന്നായ ലിബറേഷന്‍ വാര്‍ അവാര്‍ഡ് പ്രണബ് മുഖര്‍ജി ഏറ്റുവാങ്ങി. ഡാക്കയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് ദാനം നടന്നത്. 1971ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ പ്രണബ് മുഖര്‍ജി നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.

ബംഗ്ലാദേശ് പ്രസിഡന്റ് സിലൂര്‍ റഹ്മാനില്‍ നിന്നുമാണ് പ്രണബ് മുഖര്‍ജി പുരസ്‌ക്കാരം സ്വീകരിച്ചത്. അദ്ദേഹം നല്‍കിയ പിന്തുണയെ പ്രസിഡന്റ് സിലൂര്‍ റഹ്മാന്‍ ചടങ്ങില്‍ പ്രകീര്‍ത്തിച്ചു.

World news, Dhaka, Bangladesh, Monday, Conferred, Second highest award, President, Pranab Mukherjee, Valuable contribution, Country's liberation war, 1971.
പ്രസിഡന്റിന്റെ കൊട്ടാരത്തിലായിരുന്നു ചടങ്ങ് നടത്തിയത്. നയതന്ത്രപ്രതിനിധികളും രാഷ്ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പുരസ്‌ക്കാരത്തിന് നന്ദിയറിയിച്ച പ്രണബ് മുഖര്‍ജി ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ തനിക്ക് 36 വയസായിരുന്നു പ്രായമെന്ന് സ്മരിച്ചു. അന്ന് മുഖര്‍ജി പാര്‍ലമെന്റ് എം.പിയായിരുന്നു. ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്രണബ് മുഖര്‍ജിയാണ് പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. ഇത് ഇന്ത്യന്‍ സര്‍ക്കാര്‍ പാസാക്കുകയും ചെയ്തിരുന്നു.

SUMMARY: Dhaka: Bangladesh on Monday conferred its second highest award on President Pranab Mukherjee for his valuable contribution to the country's liberation war in 1971.

Keywords: World news, Dhaka, Bangladesh, Monday, Conferred, Second highest award, President, Pranab Mukherjee, Valuable contribution, Country's liberation war, 1971.

Post a Comment