ADVERTISEMENT
കൊല്ലം: തനിക്കുമുന്നില്‍ നീതിയുടെ പ്രകാശം അകലെയാണെന്നും എങ്കിലും താന്‍ നിരാശനോ, ദുഃഖിതനോ അല്ലെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പറഞ്ഞു. ജാമ്യം ലഭിച്ച് കേരളത്തിലെത്തിയ മഅദനി കൊട്ടിയത്ത് മകളുടെ വിവാഹ പന്തലില്‍ ഖുത്തുബ(പ്രഭാഷണം) നടത്തുകയായിരുന്നു
പീഡനങ്ങള്‍ സഹിക്കുമ്പോഴും കേരളീയ സമൂഹം തനിക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്നത് അഭിമാനം പകരുന്നു. താന്‍ മാത്രമല്ല ലോകത്ത് പീഡിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ പലഭാഗത്തും നിരപരാധികള്‍ കടുത്ത പീഡനത്തിന് ഇരയാകുന്നു. മലപ്പുറത്തെ സക്കറിയ എന്ന യുവാവ് ബാംഗ്ലൂരിലെ ജയിലില്‍ അടക്കപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്.
തന്നില്‍ നിന്ന് എന്തെങ്കിലും പരുഷ വാക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്ക് കഴിഞ്ഞ തവണ ജയില്‍ മോചിതനായി വന്നപ്പോള്‍ ശംഖുമുഖത്ത് നല്‍കിയ സ്വീകരണത്തില്‍ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. പരമ കാരുണികനായ അല്ലാഹുവിന്റെ പരീക്ഷണമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ എനിക്കിപ്പോള്‍ യാതൊരു ദുഃഖവുമില്ല. എന്റെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു- മഅദനി വികാരാധീനനായി പറഞ്ഞു.
തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും, നേതാക്കളായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ.ഷാനവാസ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, സെബാസ്റ്റ്യന്‍ പോള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പെടെയുള്ള മതനേതാക്കള്‍ തുടങ്ങിയ എല്ലാവര്‍ക്കും മഅദനി നന്ദി രേഖപ്പെടുത്തി.
കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മഅദനി കൊട്ടിയത്തെ വിവാഹ വേദിയിലെത്തിയത്. മഅദ്‌നിയെ സ്വീകരിക്കാനും വിവാഹത്തില്‍ പങ്കെടുക്കാനും പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ കൊട്ടിയത്ത് എത്തിയിരുന്നു. കര്‍ണാടയില്‍ നീതിയുടെ പുതിയ സൂര്യോദയം ഉണ്ടായതുകൊണ്ടല്ല മകളുടെ വിവാഹ വേദിയില്‍ എത്താന്‍ കഴിഞ്ഞത്. സാഹചര്യങ്ങള്‍ ഒത്തു വന്നതുകൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുമാണ്.
വിവാഹ പന്തലില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പ്രതികരണം ഹൃദയത്തിലൊതുക്കാന്‍ മഅദ്‌നി ആവശ്യപ്പെട്ടു. ജാമ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധിയുണ്ടായിരുന്നതിനാല്‍ മകളുടെ വിവാഹചടങ്ങിന്റെഭാഗമായി നടക്കുന്ന ഖുത്തുബ എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചത്.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി. ദിവാകരന്‍, തോമസ് ഐസക്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.ആരിഫലി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.