Follow KVARTHA on Google news Follow Us!
ad

എന്‍ജിനീയറിംഗ് ശാസ്ത്രരംഗത്തെ നൂതനരീതികള്‍ ചര്‍ചചെയ്യാന്‍ കൊളോക്കിയം

എന്‍ജിനീയറിംഗ് ശാസ്ത്ര രംഗത്തെ നൂതനരീതികളെപ്പറ്റി ചര്‍ചചെയ്യുതിനായി ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കൊളോക്കിയം കോട്ടയത്തു Colloquium, Engineering Student, Kerala, Meeting, Kottayam, SRIBS, Rajiv Gandhi Institute of Technology,
തിരുവനന്തപുരം: എന്‍ജിനീയറിംഗ് ശാസ്ത്ര രംഗത്തെ നൂതനരീതികളെപ്പറ്റി ചര്‍ചചെയ്യുതിനായി ഇന്ത്യയിലെ മുന്‍നിര ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കൊളോക്കിയം കോട്ടയത്തു നടക്കും. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ സമീപകാലത്ത് തുറന്ന ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബേസിക് സയന്‍സസ് (എസ്.ആര്‍.ഐ.ബി.എസ്.) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാര്‍ച് ഏഴു മുതല്‍ ഒമ്പതു വരെ കോട്ടയം പാമ്പാടിയിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ദേശീയ തലത്തിലുള്ള കൊളോക്കിയം നടക്കുക. യുവാക്കളിലും ഗവേഷണരംഗത്തേക്കു കടന്നുവരുന്നവരിലും എന്‍ജിനീയറിംഗ് ശാസ്ത്രരംഗത്തെ ഏറ്റവും പുതിയതും വ്യത്യസ്തങ്ങളുമായ ഗവേഷണമേഖലകളെപ്പറ്റിയും എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ട ഗവേഷണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാന ശാസ്ത്രം ഉപയോഗിക്കുന്നതിനെപ്പറ്റിയും അവബോധം സൃഷ്ടിക്കുതിനാണ് പരിപാടി സംഘടിപ്പിക്കുത്.

നാനോക്രിസ്റ്റല്‍ ന്യൂക്ലിയേഷന്‍ ആന്‍ഡ് ഗ്രോത്ത്, ഹൈ പെര്‍ഫോമന്‍സ് കംപ്യൂട്ടിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് ഹൈഡ്രോഡൈനാമിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഇമേജ് പ്രോസസിംഗ്, പാറ്റേ റെക്കഗ്നേഷന്‍ ആന്‍ഡ് മെഷീന്‍ ലേണിംഗ്, ജനറ്റിക് ആല്‍ഗരിതംസ് ആന്‍ഡ് ഫ്‌ളോ അനാലിസിസ്, റിമോട്ട് സെന്‍സിംഗ് തുടങ്ങി എട്ട് വൈവിധ്യമാര്‍ മേഖലകളെ അടിസ്ഥാനമാക്കി നടക്കുന്ന സെഷനുകളില്‍ രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്.
Colloquium, Engineering Student, Kerala, Meeting, Kottayam, SRIBS, Rajiv Gandhi Institute of Technology,

പ്രൊഫ. ശങ്കര്‍ പാല്‍ (ഇന്‍ഡ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കൊല്‍ക്കത്ത), പ്രൊഫ. വി. രാധാകൃഷ്ണന്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം), പ്രൊഫ. എ. ജയകൃഷ്ണന്‍ (ഐ.ഐ.ടി. മദ്രാസ്), പ്രൊഫ. എന്‍. രവിശങ്കര്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍), പ്രൊഫ. എന്‍. നടരാജന്‍ (ഐ.ഐ.ടി. മദ്രാസ്), പ്രൊഫ. ബല്‍ദേവ് രാജ് (മുന്‍ ഡയറക്ടര്‍, ഐ.ജി.സി.എ.ആര്‍., കല്‍പ്പാക്കം), പ്രൊഫ. സന്‍ജയ് മിത്തല്‍ (ഐ.ഐ.ടി. കാപൂര്‍), ഡോ. ചന്ദ്രു വിജയ് (കിര്‍ലോസ്‌കര്‍ ബിസിനസ് പാര്‍ക്ക്), പ്രൊഫ. ശീര്‍ഷേന്ദു ഡേ (ഐ.ഐ.ടി. കാപൂര്‍), പ്രൊഫ. സാബു തോമസ് (എം.ജി. സര്‍വകലാശാല കോട്ടയം), ഡോ. ലത (സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കേരളം), ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ (ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ബയോഇന്‍ഫര്‍മാറ്റിക്‌സ്, കേരള സര്‍വകലാശാല) എന്നിവരാണ് പ്രഭാഷകര്‍.

വിവിധ എന്‍ജിനീയറിംഗ് ശാഖകളില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുവര്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ വെബ്‌സൈറ്റ് വഴി (http://www.kscste.kerala.gov.in/colloq2.htm) പരിപാടിയില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

Keywords: Colloquium, Engineering Student, Kerala, Meeting, Kottayam, SRIBS, Rajiv Gandhi Institute of Technology, National colloquium on engineering sciences from March 7, Nanocrystal nucleation growth, High performance computing, Biomedical engineering, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment