Follow KVARTHA on Google news Follow Us!
ad

മഅദനി തല്‍ക്കാലം മോചിതനാകും? ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തേക്കില്ല

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, Letter,
തിരുവനന്തപുരം: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കില്ല. ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിന് അയച്ച കത്ത് പരിഗണിക്കും.

ബുധനാഴ്ച മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ കാര്യമായി എതിര്‍പു പ്രകടിപ്പിക്കില്ലെന്നാണു മഅ്ദനിയുടെ ഭാര്യ സൂഫിയയ്ക്കും കേസ് കാര്യങ്ങള്‍ നോക്കുന്ന പി.ഡി.പി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിനും കേരള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ചിരിക്കുന്ന അനൗപചാരിക വിവരം. അത്തരത്തിലൊരു പ്രതികരണം കര്‍ണാടക സര്‍ക്കാരില്‍ നിന്നു ലഭിച്ചതാകാം ഇതിനു കാരണമെന്നാണു വിവരം. മഅ്ദനി ജസ്റ്റിസ് ഫോറം അധ്യക്ഷനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോളും ജാമ്യക്കാര്യത്തില്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായി പി.ഡി.പി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ മാസം പത്തിനു കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് ഷമീറയുടെ വിവാഹം. അതില്‍ പങ്കെടുക്കുന്നതിന് ഈ മാസം എട്ടു മുതല്‍ 12 വരെ ജാമ്യം നല്‍കണമെന്നാണ് മഅ്ദനിയുടെ അപേക്ഷ. മഅ്ദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാനു പുറമേ ഡോ. സെബാസ്റ്റിയന്‍ പോളും തിങ്കളാഴ്ച ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍ ഹാജരായിരുന്നു.

PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, ബംഗളൂരു സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷത്തിലേറെയായി കഴിയുകയാണ് മഅ്ദനി. അദ്ദേഹം മജിസ്‌ട്രേട്ട് കോടതിയിലും സെഷന്‍സ് കോടതിയിലും വിചാരണക്കോടതിയിലും ഒടുവില്‍ ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനിരിക്കെയാണ് മകളുടെ വിവാഹം നിശ്ചയിച്ചത്. അതില്‍ പങ്കെടുക്കാന്‍ നാലു ദിവസത്തെ ജാമ്യം ലഭിക്കുമെന്നുതന്നെയാണ് അദ്ദേഹവും കുടുംബവും പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ അത്ര ദിവസങ്ങള്‍ അനുവദിച്ചില്ലെങ്കിലും രണ്ടു ദിവസം പോലീസ് കാവലില്‍ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന്‍ സമ്മതിച്ചേക്കും. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പുമൂലമാണ് മുന്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അതിനാവശ്യമായ നിര്‍ദേശം പ്രോസിക്യൂഷനു നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടി ജഗ്ദീഷ് ഷെട്ടാറിനു കത്തെഴുതിയത്.

മുമ്പ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുമ്പോള്‍ മഅ്ദനിയുടെ ഉമ്മുമ്മ മരിച്ച സാഹചര്യത്തില്‍പോലും ജാമ്യം നിഷേധിക്കപ്പെട്ട അനുഭവം മഅ്ദനിക്കുണ്ട്. അന്നു പക്ഷേ, കേരള പോലീസ് നിഷേധാത്മക നിലപാട് എടുത്തതായിരുന്നു കാരണം. മഅ്ദനി വന്നാല്‍ കേരളത്തില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്നായിരുന്നു അന്നത്തെ പോലീസ് റിപോര്‍ട്ട്. മാറിയ സാഹചര്യത്തില്‍ മഅ്ദനിക്ക് ജാമ്യം നല്‍കുന്നതിന് കേരള പോലീസും സര്‍ക്കാരും പൂര്‍ണമായി അനുകൂലമാണ്.

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ ക്രിസ്മസ് ആഘോഷിക്കാനും അതിനു ശേഷം ബന്ധുക്കളെ സന്ദര്‍ശിക്കാനും ജാമ്യം അനുവദിച്ചിരുന്നു. ഈ പശ്ചാത്തലം മഅ്ദനിയുടെ കാര്യത്തിലും അനുകൂല തീരുമാനത്തിന് ഇടയാക്കും എന്നാണു കരുതപ്പെടുന്നത്.

 Keywords: PDP, Abdul Nasar Madani, Court, Daughter, Marriage, Karnataka, Kerala, Oommen Chandy, Jagadish Shettar, Letter, Police, Jail, Dr. Sebastian Paul, Justice for Madani forum, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Karnataka to permit bail for Maudani.

Post a Comment