ADVERTISEMENT
വോട്ടു ചെയ്യാന്‍ നാട്ടില്‍ പോയി കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയത് ഈ ദിവസങ്ങളിലായതു നന്നായി. സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒമ്പതര വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തനായി തിരിച്ചുവന്ന, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി, അഞ്ചു ദിവസത്തെ ജാമ്യത്തില്‍, ഇടത്തും വലത്തും പിന്നിലും മുന്നിലും പോലീസുമായി നാട്ടില്‍ വന്നിരിക്കുന്നത് ഈ ദിവസങ്ങളിലാണല്ലോ. മകളുടെ കല്യാണ ഖുത്തുബയില്‍ സ്വന്തം സങ്കടങ്ങള്‍ പറഞ്ഞുപോയതിന് സംഘപരിവാരത്തിന്റെ കുറ്റാരോപണം നേരിടുകയുമാണ് അദ്ദേഹം.
നമ്മുടെ രാജ്യത്തെത്തന്നെ മറ്റൊരു സംസ്ഥാനത്തുനിന്ന് ഇവിടെയൊന്നുവന്നുപോകാന്‍ രക്തബന്ധത്തില്‍ പെട്ടവരുടെ മരണ സമയത്തുപോലും അനുമതി ലഭിക്കാതെയാണ് അദ്ദേഹം അത്രകാലവും കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍, സമ്പൂര്‍ണമായും കുറ്റവിമുക്തനാക്കേണ്ടി വരികയും ചെയ്തു. ബാംഗ്ലൂര്‍ കേസിലാകട്ടെ, ജാമ്യം തേടി അദ്ദേഹം സമീപിച്ച കോടതികളെല്ലാം കൈയൊഴിയുകയാണു ചെയ്തത്. ഒടുവിലാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
ഇനി തിരിച്ചു പോയിക്കഴിഞ്ഞാല്‍, കോയമ്പത്തൂരിലെപ്പോലെതന്നെ കാലങ്ങളോളം ജയില്‍വാസം തന്നെയായിരിക്കും വിധി എന്നും അനന്തമായി നീണ്ടുപോകുന്ന വിചാരണക്കാലത്ത് തനിക്ക് ഇനിയൊരു ജാമ്യത്തിനു സാധ്യതയില്ലെന്നും മറ്റാരേക്കാളും നന്നായി മഅ്ദനിക്ക് അറിയുമായിരിക്കാം. നീതിയുടെ നേരിയ കിരണം പോലും കാണാന്‍ തനിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചതും അതുകൊണ്ടുതന്നെയാകാം.
ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ പ്രകാരം മഅ്ദനിക്ക് മാധ്യമങ്ങളോടു സംസാരിക്കാനോ പൊതുപരിപാടികളില്‍ പ്രസംഗിക്കാനോ അനുവാദമില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഖുത്തുബ പ്രസംഗത്തിനു മൈക്ക് കൈയിലെടുത്തപ്പോള്‍ മഅ്ദനിക്കൊപ്പം വന്ന കര്‍ണാടകയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ അദ്ദേഹത്തെ വിലക്കിയത്.
എന്നാല്‍ ഖുത്തുബപ്രസംഗമാണു നടത്താന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ജാഫര്‍ ഷെരീഫ് എന്ന എ.സി.പിക്ക് മനസിലായി. പക്ഷേ, പ്രസംഗിച്ചപ്പോള്‍ കോടതിയലക്ഷ്യം പറഞ്ഞെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നുമാണ് വി. മുരളീധരനും ഒ. രാജഗോപാലുമൊക്കെ പറയുന്നത്. ചാനലുകാര്‍ മൈക്ക് നീട്ടിയപ്പോള്‍ വി.എസ്. അച്യുതാനന്ദനും പറഞ്ഞുപോയി, മഅ്ദനിയുടെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കണം എന്ന്. കാര്യങ്ങള്‍ അങ്ങനെയങ്ങുപോവുകയും മാതാപിതാക്കളുടെയും താന്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനം പോറ്റി വളര്‍ത്തുന്ന അനാഥക്കുട്ടികളുടെയും സാന്നിധ്യത്തില്‍ മഅ്ദനി വിങ്ങിപ്പൊട്ടി നിരപരാധിത്വം ആവര്‍ത്തിക്കുകയും ചെയ്ത ദൃശ്യം കേരളം കാണുകയും ചെയ്തതിന് പിന്നാലെയാണ്, ആ വാര്‍ത്ത വന്നുവീണത്. ഇറ്റാലിയന്‍ നാവികര്‍ ഇനി തിരിച്ചുവരില്ല.
അവധിക്ക് നാട്ടിലെത്തിയ ഗള്‍ഫുകാരന്‍, ഇനി ഞങ്ങള്‍ അങ്ങോട്ടു വരുന്നില്ല നാട്ടില്‍ തന്നെ വേറെ എന്തെങ്കിലും ജോലി കിട്ടുമോയെന്നു ശ്രമിക്കുകയാണ് എന്ന് സ്‌പോണ്‍സറെയോ കമ്പനി അധികൃതരെയോ വിളിച്ച് പറയുന്നതുപോലെ നിസ്സാരമായാണ് ഇറ്റലി സര്‍ക്കാര്‍ ഇന്ത്യയോടു പറഞ്ഞത്.
വേണമെങ്കില്‍ നമുക്ക് ഈ കേസ് അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ക്കനുസരിച്ച് തീര്‍പാക്കാന്‍ നോക്കാമെന്നും നയതന്ത്ര ചര്‍ചകളിലൂടെ തീര്‍ക്കാമെന്നും ഞങ്ങള്‍ പറഞ്ഞതല്ലേ, നിങ്ങളല്ലേ സമ്മതിക്കാതിരുന്നത് എന്ന് കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും പട്ടിക്ക് പിന്നെയും മുറുമുറുപ്പ്തന്നെ.
നമ്മുടെ പൗരനായ മഅ്ദനിക്കു ലഭിക്കാത്ത സൗകര്യമാണിത്. അദ്ദേഹത്തിന് ഇവിടെ വന്നിട്ട് കര്‍ണാടക സര്‍ക്കാരിനെ വിളിച്ച്, ഞാനിനി അങ്ങോട്ടില്ലെന്നു പറയാന്‍ നിയമപരമായി സാധിക്കില്ലല്ലോ. പക്ഷേ, ഇറ്റലി മറ്റൊരു രാജ്യമായതുകൊണ്ട് അവിടെച്ചെന്ന് പിടിച്ചുകൊണ്ടുവരാനൊന്നും കഴിയില്ല. അഥവാ അങ്ങനെ രണ്ടു കുറ്റവാളികളെ പിടിക്കണം എങ്കില്‍ ആ രാജ്യത്തെ സര്‍ക്കാരിന്റെ അനുമതിയും സഹായവും വേണം. ഇതിപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് അവരെ ഇങ്ങോട്ടു വിടുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
സുപ്രീം കോടതിക്കും അതിനു മുമ്പ് കേന്ദ്ര സര്‍ക്കാരിനും ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി കൊടുത്ത ഉറപ്പുകള്‍ വെള്ളത്തില്‍ വരച്ചതുപോലെയായി. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഈ നാവികരെ അനുവദിച്ചിരുന്നു. അവര്‍ അന്ന് കോടതി പറഞ്ഞതിലും ദിവസങ്ങള്‍ക്കു മുമ്പേ തിരിച്ചുവരികയും ചെയ്തു. അങ്ങനെ കോടതിയുടെയും രാജ്യത്തിന്റെയും വിശ്വാസ്യതനേടുകയും ചെയ്തു. അതിനു ശേഷമാണ് ഇറ്റലിയിലെ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്യാന്‍ അനുമതി ചോദിച്ചതും കോടതി അതു നല്‍കിയതും. ആ പോയ പോക്കാണ്, ഒരുപ്പോക്കായത്.
മഅ്ദനി പറഞ്ഞത് കോടതിയെ ധിക്കരിക്കലാണോ ജാമ്യ വ്യവസ്ഥ ലംഘിച്ചോ എന്നു ചര്‍ച ചെയ്യുന്നതിനിടയില്‍, ഒരു രാജ്യത്തിനു കൊടുത്ത ഉറപ്പ് കാറ്റില്‍ പറത്തിയ ഇറ്റാലിയന്‍ അംബാസിഡറെ എന്തു ചെയ്യുമെന്നും നമ്മുടെ രണ്ടു പാവം മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയവരെ നമ്മുടെ നിയമം അനസരിച്ച് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കാന്‍ ഇനിയെന്തു വഴിതേടും എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും.
മഅ്ദനി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നു കണ്ടെത്തിയാല്‍തന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. ഇനി ജാമ്യത്തിന് അപേക്ഷിക്കുമ്പോള്‍ മുന്‍ അനുഭവം ചൂണ്ടിക്കാട്ടി നിഷേധിക്കുമായിരിക്കും. ഇത്രകാലവും ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടേയിരിക്കുക തന്നെയായിരുന്നല്ലോ.
-എസ്.എ. ഗഫൂര്‍
Keywords: Article, Italian marine, Accused, Abdul Nasar Madani, Jail, Marriage, Jail, Bangalore Blast Case, Karnataka Police, Italian Government, Supreme Court, Gulf, Job, Sponsor, Fishermen, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.