Follow KVARTHA on Google news Follow Us!
ad

നികുതിവെട്ടിക്കുന്നവരെ കണ്ടെത്താന്‍ ആദായനികുതി അധികൃതര്‍ വലവിരിക്കുന്നു

നികുതിവെട്ടിക്കുന്നവരെ കണ്ടെത്താന്‍ ആദായനികുതി അധികൃതര്‍ വലവിരിക്കുന്നു. കേരളത്തില്‍ ഏറ്റവും കുറവ് ആദായനികുതി നല്‍കുന്നത് കോഴിക്കോട് Kasaragod, Press meet, Kerala, Income Tax Department, Survey, Search, Internet, Government, Kannur
കാസര്‍കോട്: നികുതിവെട്ടിക്കുന്നവരെ കണ്ടെത്താന്‍ ആദായനികുതി അധികൃതര്‍ വലവിരിക്കുന്നു. കേരളത്തില്‍ ഏറ്റവും കുറവ് ആദായനികുതി നല്‍കുന്നത് കോഴിക്കോട് ഇന്‍കംടാക്‌സ് കമ്മീഷണര്‍ ഓഫീസിനു കീഴിലുള്ള കാസര്‍കോട്, വയനാട് ജില്ലകളാണെന്ന് കോഴിക്കോട് ഇന്‍കംടാക്‌സ് കമ്മീഷ്ണര്‍ പി.എന്‍. ദേവദാസന്‍, കണ്ണൂര്‍ റെയിഞ്ച് ജോയിന്റ് കമ്മീഷണര്‍ എം.വി. രുദ്രന്‍, കെ. സദാനന്ദന്‍, കാസര്‍കോട് ഇന്‍കംടാക്‌സ് ഓഫീസര്‍ കൃഷ്ണകാന്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ നിന്നും കഴിഞ്ഞവര്‍ഷത്തെ ആദായനികുതി വരുമാനം വെറും 15 കോടി രൂപ മാത്രമാണ്. ഇന്ത്യയില്‍ മൊത്തം 3,38,000 പേര്‍ ആദായനികുതി അടയ്ക്കുന്നുണ്ടെന്നാണ് 2011ലെ കണക്ക്. ഇന്ത്യന്‍ ജനസംഖ്യയുടെ 2.8 ശതമാനം മാത്രമാണ് നികുതി നല്‍കുന്നത്. കാസര്‍കോട് ജില്ലയില്‍ 13 ലക്ഷം ജനസംഖ്യയുണ്ടെങ്കിലും ഇതില്‍ 13,000 ആളുകള്‍ മാത്രമേ നികുതി അടയ്ക്കുകയും റിട്ടേണ്‍ ഫയല്‍ചെയ്യുകയും ചെയ്യുന്നുള്ളു.

കാസര്‍കോട്ടെ നികുതി ദായകരുടെ എണ്ണം ഒരു ശതമാനം മാത്രമാണ്. വരുമാനത്തിന്റെ കാര്യത്തിലും സമ്പത്  സമൃതിയുടെ കാര്യത്തിലും കാസര്‍കോട് ജില്ല ഭാരതത്തിലെ മറ്റു പ്രദേശത്തെ അപേക്ഷിച്ച് ഉന്നതിയിലാണ്. കഴിഞ്ഞവര്‍ഷം രാജ്യത്തെ മൊത്തം ആദായനികുതി വരുമാനം 4.94 ലക്ഷം കോടിരൂപയാണ്. ഇതില്‍ കേരളത്തിന്റെ വിഹിതം വെറും 7,000 കോടി രൂപമാത്രമാണ്. വടക്കന്‍ ജില്ലകളിലെ അഞ്ച് ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള വരുമാനം 500 കോടിരൂപമാത്രമാണ്.

ഇതില്‍ കാസര്‍കോടാണ് ഏറ്റവും കുറവ് ആദായനികുതി നല്‍കുന്നത്. സര്‍ക്കാറിനും ആദായനികുതി വകുപ്പിനും കാസര്‍കോട് ജില്ലയിലെ മിക്ക സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിവരം ലഭിക്കുന്നുണ്ട്. സര്‍ക്കാറിന്റെ കണ്ണ് വെട്ടിച്ച് എന്തെങ്കിലും വലിയ ഇടപാടുകള്‍ നടത്തുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ഭൂമി, കെട്ടിട ഇടപാടുകള്‍, സഹകരണബാങ്ക് നിക്ഷേപം ഉള്‍പെടെയുള്ള ബാങ്ക് നിക്ഷേപങ്ങളും ഇടപാടുകളും, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മ്യൂച്ചല്‍ ഫണ്ട് ഇടപാടുകള്‍, കമ്പനി ദിബെഞ്ചേര്‍ ഷെയറുകള്‍, റിസര്‍വ് ബാങ്ക് ബോണ്ട് ഇടപാടുകള്‍, വാഹന ഇടപാടുകള്‍ എന്നിവയെപറ്റിയെല്ലാം ആദായനികുതി വകുപ്പിന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.

Kasaragod, Press meet, Kerala, Income Tax Department, Survey,  Search, Internet, Government, Kannur
കഴിഞ്ഞവര്‍ഷം മാത്രം അഞ്ച് ജില്ലകളിലെ ആളുകളെ പറ്റി എട്ട് ലക്ഷം വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നിര്‍മിച്ചിട്ടുള്ള 3,000 ചതുരശ്ര അടിക്കുമുകളില്‍ വിസ്തീര്‍ണമുള്ള എല്ലാ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ സ്വമേധയാ ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തി ആദായനികുതി വകുപ്പിന് സമര്‍പിക്കുകയാണെങ്കില്‍ പിഴകളില്‍ നിന്നും ജയില്‍ ശിക്ഷകളില്‍ നിന്നും രക്ഷപെടാം.

ആദായനികുതി വകുപ്പ് അന്വേഷണം നടത്തി കണ്ടുപിടിച്ചാല്‍ മൂന്നിരട്ടിവരെ പിഴചുമത്താം. ഇതിനുപുറമെ എറണാകുളത്തെ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയില്‍ കേസെടുത്ത് ശിക്ഷിക്കാനുള്ള വ്യവസ്ഥകളുമുണ്ട്. ഈവര്‍ഷം കോഴിക്കോട് കമ്മീഷണറുടെ പരിധിയില്‍ 60 ഓളം സര്‍വേകളും മുപ്പത് സെര്‍ചുകളും നടത്തിയിരുന്നു. ഇതില്‍ ഒരുപരിശോധനപോലും വെറുതെയായിരുന്നില്ല. എല്ലാ പരിശോധനയില്‍ നിന്നുമായി 200 കോടിയോളം രൂപ കണക്കില്‍പെടാത്ത പണം കണ്ടെത്തെയിട്ടുണ്ട്. ഇതിന്റെ നികുതി തന്നെ ഏകദേശം 70 കോടിരൂപവരും.

കാസര്‍കോട് ജില്ലയില്‍ ഇത്തവണ ഏഴ് സര്‍വേകള്‍ നടത്തി. ഏഴ് കോടി രൂപയുടെ കള്ളപണം പിടിച്ചു. നികുതി കൃത്യമായി നല്‍കുന്നവരുടെ സൗകര്യത്തിന് വേണ്ടി പലകാര്യങ്ങളും ആദായനികുതി വകുപ്പ് ചെയ്തിട്ടുണ്ട്. ആര്‍ക്കും നികുതി ഏത് സമയംവേണമെങ്കിലും ഇന്റര്‍നെറ്റില്‍ അടക്കാനുള്ള സൗകര്യമുണ്ട്. അതുപോലെ ആര്‍ക്കും നികുതി റിട്ടേണ്‍ ഏതുസമയത്തും ഇന്റര്‍നെറ്റില്‍ ഫയല്‍ചെയ്യാം. അല്ലാത്തവര്‍ക്ക് ആദായനികുതി ഓഫീസില്‍ ഫയല്‍ ചെയ്യാം. ഇതിനുവേണ്ടി എല്ലാ സഹകരണങ്ങളും ഓഫീസില്‍ ലഭ്യമാണ്.

വലിയ നികുതിവെട്ടിപ്പിനെകുറിച്ച് വിവരമുള്ളവര്‍ അത് കൈമാറിയാല്‍ രഹസ്യമായി സൂക്ഷിക്കും. നികുതി വെട്ടിപ്പിന്റെ നിശ്ചിത ശതമാനം പാരിതോഷികമായി നല്‍കും.

Keywords: Kasaragod, Press meet, Kerala, Income Tax Department, Survey,  Search, Internet, Government, Kannur, Kozhikode, Malappuram, Jail, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment