» » » ഞാന്‍ ജീവിതത്തെ സ്‌നേഹിക്കുന്നു: ഇറോം ശര്‍മ്മിള

ന്യൂഡല്‍ഹി: ഉരുക്കുവനിത ഇറോം ശര്‍മ്മിള ചാനുവിനെതിരെ ഡല്‍ഹി കോടതി കേസെടുത്തു. ആത്മഹത്യാശ്രമത്തിനാണ് കേസ്. കഴിഞ്ഞ 12 വര്‍ഷമായി നിരാഹാര സമരമനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിള ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് കേസ്. മണിപ്പൂരില്‍ സൈന്യത്തിന് അനുവദിച്ചുനല്‍കിയിരിക്കുന്ന പ്രത്യേക നിയമം പിന്‍ വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇറോം ശര്‍മ്മിള മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നത്.

2006 ഒക്ടോബര്‍ 4നാണ് ഇറോം ശര്‍മ്മിള ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സത്യാഗ്രഹം ആരംഭിച്ചത്. മേയ് 2ന് ശര്‍മ്മിളയ്‌ക്കെതിരായ തെളിവുകള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

National, New Delhi, Delhi court, Monday, Charges, Irom Sharmila Chanu, 12 years, Demanding, Repeal, Controversial, Armed Forces Special Powers Act (AFSPA),
ശര്‍മ്മിളയെകാത്ത് കോടതിക്ക് പുറത്ത് വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്റേത് തികച്ചും അക്രമാസക്തമല്ലാത്ത പ്രതിഷേധ സമരമാണ്. മനുഷ്യരെപോലെ ജീവിക്കാന്‍ എന്നെ അനുവദിക്കണം ശര്‍മ്മിള കോടതിയില്‍ വ്യക്തമാക്കി.

ഞാന്‍ എന്റെ ജീവനെ സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ജീവനെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. സമാധാനവും ശാന്തിയുമാണ് എനിക്ക് ആവശ്യം ശര്‍മ്മിള കൂട്ടിച്ചേര്‍ത്തു.

ഇറോം ശര്‍മ്മിളയ്‌ക്കെതിരെ കേസെടുത്തതിന് വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നിട്ടുണ്ട്.

SUMMARY:
New Delhi: A Delhi court on Monday framed charges against Irom Sharmila Chanu, who has been on fast for about 12 years demanding repeal of controversial Armed Forces Special Powers Act (AFSPA), for allegedly attempting to commit suicide during her 'fast until death' here in 2006.

Keywords: National, New Delhi, Delhi court, Monday, Charges, Irom Sharmila Chanu, 12 years, Demanding, Repeal, Controversial, Armed Forces Special Powers Act (AFSPA),

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date