Follow KVARTHA on Google news Follow Us!
ad

പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യൻ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. National news, Sumaar Khan, Computer expert, Arrested, Rajasthan Police, Allegedly, Sharing, Important details, Pakistan, Inter-Services Intelligence (ISI), Iron First
ന്യൂഡല്‍ഹി: പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്ത പാക് ചാരന്‍ സുമാര്‍ ഖാനുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ ഉദ്യോഗസ്ഥന്‍. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് പൊഖ്‌റാനില്‍ നടത്തിയ വ്യോമാഭ്യാസമായ 'അയണ്‍ ഫസ്റ്റിന്റെ' നിര്‍ണായക വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് ചോര്‍ത്തി നല്‍കിയ ആളാണ് സുമാര്‍ ഖാന്‍.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിരോധമന്ത്രി എ.കെ ആന്റണി എന്നിവര്‍ പൊക്രാന്‍ അതിര്‍ത്തിയില്‍ സാക്ഷ്യംവഹിച്ച ഇന്ത്യയുടെ അഭിമാനമായ വ്യോമാഭ്യാസത്തിന്റെ നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി കൈമാറിയതെന്ന് പറയപ്പെടുന്നു. ഇയാള്‍ നല്‍കിയ രേഖകളും വിവരങ്ങളും സമര്‍ഖാനാണ് ഐ.എസ്.ഐക്കു കൈമാറിയതെന്ന് പോലീസ് പറഞ്ഞു.

National news, Sumaar Khan, Computer expert, Arrested, Rajasthan Police, Allegedly, Sharing, Important details, Pakistan, Inter-Services Intelligence (ISI), Iron Firstസമര്‍ഖാനുമായുള്ള ടെലിഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ച രഹസ്യാന്വേഷണ വിഭാഗമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ചാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയത്. വ്യോമഷോയുടെ വിവരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഐ.എസ്.ഐക്കു ചോര്‍ത്തി നല്‍കിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

SUMMARY:
New Delhi: An official in the Home Ministry is being questioned about sharing confidential information with Pakistan.

Keywords: National news, Sumaar Khan, Computer expert, Arrested, Rajasthan Police, Allegedly, Sharing, Important details, Pakistan, Inter-Services Intelligence (ISI), Iron First

Post a Comment