മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 


ADVERTISEMENT

പാലക്കാട്: മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് പിതാവ്  ബാങ്കിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതൂര്‍ സ്വദേശി രാജന്‍ (42) ആണ് അഗളി എസ്.ബി.ഐ ബാങ്കിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുമകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി 9 മാസം മുമ്പാണ് രാജന്‍ ബാങ്കില്‍ വായ്പയ്ക്കായി  അപേക്ഷിച്ചത്. എന്നാല്‍ ഇതുവരെ വായ്പ നല്‍കാന്‍ ബാങ്ക് തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇയാള്‍ പല ബാങ്കുകളിലായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ആരും വായ്പ നല്‍കാന്‍
തയ്യാറായില്ല. ഇതില്‍ മനംനൊന്ത രാജന്‍  ബാങ്ക് തന്നെ വഞ്ചിച്ചുവെന്നാരോപിച്ച്  ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Keywords: Loan, Daughter, Education, Father, Suicide Attempt, palakkad, Bank, Natives, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia