Follow KVARTHA on Google news Follow Us!
ad

ബാദ്ഷാ ഓഡിയോ റിലീസിംഗ്: തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

ഹൈദരാബാദ്: തെലുങ്ക് ചിത്രമായ ബാദ്ഷാ ഓഡിയോ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ ശ്വാസം മുട്ടി മരിച്ചു. Entertainment news, Obituary, Thousands of fans flocked, Venue, Glimpse, Junior NTR, Fans, Rajendra Prasad, Suffocated, Death, Stampede, Injured, Stampede, Rushed, Hospital.
ഹൈദരാബാദ്: തെലുങ്ക് ചിത്രമായ ബാദ്ഷാ ഓഡിയോ റിലീസുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ ശ്വാസം മുട്ടി മരിച്ചു. രാജേന്ദ്ര പ്രസാദ് എന്ന യുവാവാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂനിയര്‍ എന്‍ടിആര്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ആക്ഷന്‍ ചിത്രമാണ് ബാദ്ഷാ. ജൂനിയർ എൻടിആറിനെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഞായറാഴ്ചയായിരുന്നു ഓഡിയോ റിലീസിംഗ്.

തന്റെ ആരാധകന്റെ മരണത്തില്‍ അഗാധ ദുഖമുണ്ടെന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ വ്യക്തമാക്കി. എന്റെ സഹോദരങ്ങളില്‍ ഒരാളെയാണ് എനിക്ക് നഷ്ടമായത്. എന്റെ മാതാപിതാക്കളുടെ ഏക സന്താനമാണ് ഞാന്‍. ആരാധകരെ എന്റെ സഹോദരീ സഹോദരന്മാരായാണ് ഞാന്‍ കണക്കാക്കുന്നത്. സന്തോഷിക്കേണ്ട ഈ നിമിഷത്തില്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ വേദനിപ്പിക്കുന്നു ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.

Entertainment news, Obituary, Thousands of fans flocked, Venue, Glimpse, Junior NTR, Fans, Rajendra Prasad, Suffocated, Death, Stampede, Injured, Stampede, Rushed, Hospital.എല്ലാവരും ജാഗ്രത പാലിക്കണമെന്നും മേലില്‍ ഇത്തരം ഭ്രാന്തമായ പ്രവൃത്തികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം ആരാധകര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. രാജുവിന്റെ കുടുംബാംഗങ്ങള്‍ക്ക് നിര്‍മ്മാതാവ് ബന്ദ്‌ല ഗണേശ് അഞ്ച് ലക്ഷം രൂപ നല്‍കി. ശ്രീനു വൈട്‌ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, നവ്ദീപ്, പ്രകാശ് രാജ്, രിതു വര്‍മ, അജയ്, ബ്രഹ്മാനന്ദം, വെണല കിഷോര്‍, ചന്ദ്രമോഹന്‍ എന്നിവര്‍ വിവിധ വേഷങ്ങളിലെത്തുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യും.

SUMMARY: Hyderabad: What was supposed to be a gala evening turned sorrowful when a fan lost his life in a stampede at the audio launch of Junior NTR starrer Telugu action-drama ‘Baadshah’ here Sunday.

Keywords: Entertainment news, Obituary, Thousands of fans flocked, Venue, Glimpse, Junior NTR, Fans, Rajendra Prasad, Suffocated, Death, Stampede, Injured, Stampede, Rushed, Hospital.

Post a Comment