എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

 


ADVERTISEMENT

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയും മറ്റ് സംഘടനകളും തിങ്കളാഴ്ച വൈകിട്ട് നടത്തിയ 'ജന സമുദ്രത്തില്‍ ' കാസര്‍കോട് സ്തംഭിച്ചു.

എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിക്കു പുറമെ ഡി.വൈ.എഫ്.ഐയുടെ ദേശീയ പാത ഉപരോധവും നടന്നു. കടകളടച്ചും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയും സമരത്തില്‍ ജനങ്ങളൊന്നടങ്കം പങ്കെടുത്തു. ചെറു സംഘങ്ങളായാണ് പീഢിത ജനകീയ മുന്നണി വൈകിട്ട് മൂന്നു മണി മുതല്‍ നഗരത്തില്‍ പലയിടങ്ങളിലും പാട്ടു പാടിയും, കവിത ചൊല്ലിയും, ചെണ്ട കൊട്ടിയും, ജനങ്ങളുമായി സംവാദിച്ചും, പ്രകടനം നടത്തിയും ഒരു മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കിയത്.

കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ സംഘടനകളും സമരത്തിന് പിന്തുണ പ്രകടിപ്പിച്ചിരുന്നു. വിവിധ സംഘടനകള്‍ അവരവരുടെ ബാനറില്‍ തന്നെയാണ് 'ജനസമുദ്രത്തില്‍' പങ്കെടുത്തത്. വിദ്യാര്‍ത്ഥികളും, സാമൂഹ്യ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും സമരത്തില്‍ അണിനിരന്നു. ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ സംഘനകള്‍ അവരുടെ ബാനറില്‍ തന്നെ പ്രതിഷേധ രംഗത്തിറങ്ങി.

എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

എന്‍ഡോസള്‍ഫാന്‍ സമരത്തിലെ 'ജനസമുദ്രം': കാസര്‍കോട് സ്തംഭിച്ചു

എന്‍ഡോസള്‍ഫാന്റെ ഭീകരത വ്യക്തമാക്കിക്കൊണ്ട് വിവിധ കലാകാരന്മാരും പരിപാടികളവതരിപ്പിച്ചു. സ്വയം ബന്ധനസ്ഥരായി അട്ടഹസിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ കോലങ്ങള്‍ ജനങ്ങള്‍ക്കിടയിലെത്തി. സമരം വൈകിട്ട് നാലു മണിയോടെ പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ ഒപ്പു മരച്ചുവട്ടില്‍ സംഗമിക്കും. ഇതിന് ശേഷം 'ജനസമുദ്രം' സമരത്തിന്റെ ഉദ്ഘാടനം നടക്കും.

Related News: 
എന്‍ഡോസള്‍ഫാന്‍: ജനസമുദ്രം അലയടിച്ചു; പ്രതിഷേധം സുനാമിത്തിരയായി

Keywords:  Endosulfan, Strike, DYFI, Shop, Vehicles, Students, INL, PDP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia