Follow KVARTHA on Google news Follow Us!
ad

ഇലക്ട്രീഷ്യനെ തട്ടിക്കൊണ്ടുപോയി ഷോക്കടിപ്പിച്ചു

ദുബൈ: ബംഗ്ലാദേശി പൗരനായ ഇലക്ട്രീഷ്യനെ തട്ടിക്കൊണ്ടുപോയി ഷോക്കടിപ്പിച്ചു. പണം വാങ്ങിയത് തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇയാളെ ക്രൂരമായി പീഡിപ്പിച്ചത്. Gulf news, The victim, Bangladeshi electrician, April 19, 2012, Walking, Al Nakheel area, Three men

ദുബൈ: ബംഗ്ലാദേശി പൗരനായ ഇലക്ട്രീഷ്യനെ തട്ടിക്കൊണ്ടുപോയി ഷോക്കടിപ്പിച്ചു. പണം വാങ്ങിയത് തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇയാളെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരും ബംഗ്ലാദേശി പൗരന്മാരാണ്. 2012 ഏപ്രില്‍ 19ന് നടന്ന ഈ കേസിന്റെ വിചാരണ ഇപ്പോള്‍ ദുബൈ കോടതിയിലാണ് നടക്കുന്നത്.

അല്‍ നഖീല്‍ ഏരിയയിലൂടെ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ഇലക്ട്രീഷ്യനെ പ്രതികള്‍ മൂന്നുപേരും കൂടി തട്ടിക്കൊണ്ടുപോയത്. കൈയ്യും കാലും കൂട്ടിക്കെട്ടി തന്നെ നിരവധി തവണ മര്‍ദ്ദിച്ചതായി ഇലക്ട്രീഷ്യന്‍ കോടതിയില്‍ മൊഴി നല്‍കി. സ്റ്റീല്‍ വടികൊണ്ട് പിറകില്‍ നിന്നും അടിച്ചു. ഇരുമ്പ് ചങ്ങലകൊണ്ട് ശരീരം വരിഞ്ഞുമുറുക്കി. ഇതിനിടെ ഒരാള്‍ ഇലക്ട്രിക് വയര്‍ കൊണ്ടുവന്ന് ഇരുമ്പ് ചങ്ങലയില്‍ ബന്ധിപ്പിച്ചു. തുടര്‍ന്ന് നിരവധി തവണ തന്നെ ഇലക്ട്രിക് ഷോക്കിന് വിധേയനാക്കി ഇലക്ട്രീഷ്യന്‍ പറഞ്ഞു.

Gulf news, The victim, Bangladeshi electrician, April 19, 2012, Walking, Al Nakheel area, Three menഅവസരമൊത്തുവന്നപ്പോള്‍ ഇലക്ട്രീഷ്യന്‍ തന്റെ സുഹൃത്തിനെ വിവരമറിയിക്കുകയും ഉടനെ പോലീസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. പോലീസുകാര്‍ ഫ്‌ലാറ്റിലെത്തിയപ്പോള്‍ ഇലക്ട്രീഷ്യന്‍ ഇരുമ്പ് ചങ്ങലകൊണ്ട് വരിഞ്ഞുമുറുകിയ നിലയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഫ്‌ലാറ്റിലുണ്ടായിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കൈയ്യോടെ പിടികൂടുകയായിരുന്നു.

SUMMARY: A 30-year-old Bangladeshi worker, JAN, allegedly kidnapped a compatriot with the help of two fugitives and tortured him with electric shocks over a financial dispute, the Dubai Criminal Court heard.

Keywords: Gulf news, The victim, Bangladeshi electrician, April 19, 2012, Walking, Al Nakheel area, Three men

Post a Comment