Follow KVARTHA on Google news Follow Us!
ad

കുട്ടികളെ കൊന്ന് കുറ്റികാട്ടിലെറിഞ്ഞ സംഭവം: ബന്ധു ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹോദരങ്ങളായ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ സംഭവത്തില്‍ ഡല്‍ഹി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. National news, Two children, Seven-year-old boy, Five-year-old sister, Found, Decomposed state, Pragati Maidan, Heart of the city, Mandawli, East Delhi.
ന്യൂഡല്‍ഹി: സഹോദരങ്ങളായ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ സംഭവത്തില്‍ ഡല്‍ഹി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ കുട്ടികളുടെ അടുത്ത ബന്ധുവാണ്.

ഫെബ്രുവരി 26ന് മാന്ദവ്‌ലിയില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നും മോചനദ്രവ്യമായി 30 ലക്ഷം ലഭിക്കണമെന്നുമാവശ്യപ്പെട്ട് ചിലര്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാഞ്ഞത് കുട്ടികളുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു

National news, Two children, Seven-year-old boy, Five-year-old sister, Found, Decomposed state, Pragati Maidan, Heart of the city, Mandawli, East Delhi.അതേസമയം ഫെബ്രുവരി 26ന് കുട്ടികളെ സ്‌കൂളില്‍ നിന്നും വിളിച്ചുകൊണ്ടുവരുവാന്‍ തയ്യാറായ കുട്ടികളുടെ അമ്മയെ ആരോ മുറിക്കുള്ളില്‍ പൂട്ടിയിട്ടുവെന്നും റിപോര്‍ട്ടുണ്ട്. പോലീസാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍ അമ്മയുടെ മൊഴിയില്‍ അന്വേഷണം നടത്തുകയാണെന്നും കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നുമാണ് പോലീസ് പറയുന്നത്.

സ്‌കൂളില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോയ ആള്‍ അടുത്ത ബന്ധുവാണെന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അയാളെ കണ്ടപ്പോള്‍ കുട്ടികള്‍ 'ചാച്ചാ' എന്ന് വിളിച്ച് ഓടിവന്നതായി അധികൃതര്‍ പോലീസില്‍ മൊഴിനല്‍കി. ദൃക്‌സാക്ഷികളുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രത്തില്‍ നിന്നുമാണ് ബന്ധുവായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

SUMMARY: New Delhi: A day after two kidnapped siblings were found dead in New Delhi, the police has arrested three suspects in the case, including a relative.

Keywords: National news, Two children, Seven-year-old boy, Five-year-old sister, Found, Decomposed state, Pragati Maidan, Heart of the city, Mandawli, East Delhi.

Post a Comment