സഞ്ജയ്ദത്ത്: മോഹന്‍ലാലിനെ ആര്‍മിയില്‍നിന്നു പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് പരാതി

 


ADVERTISEMENT

കോട്ടയം: 1993ലെ മുംബൈ സ്‌ഫോടനകേസില്‍ കോടതി ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അനുകൂലിച്ചതിലൂടെ കോടതി വിധിയെ അവഹേളിച്ച നടന്‍ ലഫ്. കേണല്‍ മോഹന്‍ലാലിനെ ടെറിറ്റോറിയല്‍ ആര്‍മിയില്‍നിന്നും പുറത്താക്കി കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍വ സൈന്യാധിപനായ രാഷ്ട്രപതി, പ്രതിരോധമന്ത്രി എ.കെ. ആന്റണി എന്നിവര്‍ക്ക് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി. ജെ. ജോസ് കത്തയച്ചു.

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മപുരസ്‌കാരംവരെ നേടിയിട്ടുള്ള ലാലിന്റെ നടപടി നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലാലിന്റെ നിലപാട് ഭാരതത്തിന്റെ നീതിന്യായനിര്‍വഹണത്തോടുള്ള അവിശ്വാസം പ്രകടിപ്പിക്കലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നിരപരാധികളായ നൂറുകണക്കിനാളുകളെ സ്‌ഫോടനത്തിലൂടെ വധിച്ച കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടി ഇളവുചെയ്യണമെന്ന് ആവശ്യപ്പെടാന്‍ കേവലം സിനിമാതാരം മാത്രമായ ലാലിന് അര്‍ഹതയില്ല.

സഞ്ജയ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത് ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാണ്. ക്രിമിനല്‍ കേസിലടക്കം പ്രതിയായിട്ടുള്ള മോഹന്‍ലാലിനു മറ്റു കേസുകളിലെ പ്രതികള്‍ക്കു കിട്ടാത്ത പരിഗണന കിട്ടുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സഞ്ജയ്ദത്ത്: മോഹന്‍ലാലിനെ ആര്‍മിയില്‍നിന്നു പുറത്താക്കണമെന്ന് രാഷ്ട്രപതിക്ക് പരാതികേസിന്റെ തലനാരിഴ കീറി പരിശോധിച്ചശേഷമുള്ള കോടതിവിധിയെ പഴിക്കുന്ന ലാല്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞ നിരപരാധികളുടെ ജീവനെക്കുറിച്ച് ഓര്‍ക്കാതെപോയത് മാതൃരാജ്യത്തോടു ചെയ്ത പാതകമാണ്. മോഹന്‍ലാല്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും തനിക്കെതിരെയുള്ള കേസുകളില്‍ നിയമത്തിനു വിധേയനാകുകയും ചെയ്യുകയാണ് വേണ്ടത്.

ചില ഭരണാധികാരികളുടെ ഉചിതമല്ലാത്ത നടപടികളാണ് മോഹന്‍ലാലിനു പിന്തുണയെന്നും ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. കലാകാരനെന്ന പേരില്‍ ലാലിനു കിട്ടിയ പരിഗണനകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫൗണ്ടേഷന്‍ വിലയിരുത്തി.

Keywords:  Kottayam, Mohanlal, Case, Letter, Film, President, A.K Antony, Kerala, Abi. J. Jose, Sanjai dutt, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia