» » » സഹായം ചോദിച്ചെത്തിയ യുവതിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി

തരന്‍ തരന്‍(പഞ്ചാബ്): സഹായം ചോദിച്ചെത്തിയ യുവതിയെ പോലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ശക്തിപ്രാപിക്കുന്നതിനിടയിലാണ് പോലീസുകാരുടെ പരാക്രമങ്ങള്‍ പുറത്തായത്.

രംഗം കണ്ടുനിന്നയാളാണ് ദൃശ്യങ്ങള്‍ സെല്‍ ഫോണില്‍ പകര്‍ത്തിയത്.ജസ്ലീന്‍ കൗര്‍ (23) എന്ന യുവതിയാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. വിവാഹചടങ്ങില്‍ സംബന്ധിച്ച് മടങ്ങവേ ഒരു ട്രക്ക് െ്രെഡവര്‍ ജസ്ലീന്‍ കൗറിനെ തടഞ്ഞുനിര്‍ത്തി ശല്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ കണ്ട പോലീസുകാരെ സഹായത്തിനായി സമീപിക്കുകയായിരുന്നു യുവതി. എന്നാല്‍ ട്രക്ക് ഡൈവറുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങി ജസ്ലീന്‍ കൗറിനെ മര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നു പോലീസുകാര്‍.
National news, 23-year-old, Jasleen Kaur, Harassed, Truck driver, Returning, Wedding party, Taran Taran, Policemen, Punjab, Hitting, Girl,
പരാതി പറയാനെത്തിയ ജസ്ലിന്‍ കൗറിന്റെ വീട്ടുകാരേയും പോലീസ് മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് പോലീസുകാര്‍ പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

SUMMARY: Taran Taran: Policemen in Punjab are seen hitting a girl who allegedly tried to complain about harassment by a truck driver. The shocking footage was shot on a cellphone by a witness.

Related News:

യുവതിയെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords: National news, 23-year-old, Jasleen Kaur, Harassed, Truck driver, Returning, Wedding party, Taran Taran, Policemen, Punjab, Hitting, Girl

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date